മതേതര കക്ഷികൾ യോജിക്കണം -ജമാഅത്ത്​ കൗൺസിൽ

കോട്ടയം: ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ചുനിന്ന് പോരാടണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ മധ്യമേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. 2019െല തെരഞ്ഞെടുപ്പിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരാൻ ന്യൂനപക്ഷ സമുദായങ്ങൾ ദീർഘവീക്ഷണത്തോടെ വോട്ടുചെയ്യാൻ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബഷീർ തേനംമാക്കൽ അധ്യക്ഷത വഹിച്ചു. നൗഷാദ് വാരിക്കാടൻ, സെയ്തുമുഹമ്മദ് പാലക്കാട്, എൻ.എ. നൈസാം, അഡ്വ. കെട്ടിടത്തിൽ സുലൈമാൻ, അബ്ദുൽ കരീം തെക്കേത്ത്, ഷാഹുൽ ഹമീദ് അഞ്ചൽ, ഇർഷാദ് അഞ്ചൽ, ഡി. മജീദ്, ജമാൽ മണങ്ങല്ലൂർ എന്നിവർ സംസാരിച്ചു. വോട്ടർമാർ കൂടുതൽ കടുത്തുരുത്തിയിൽ; കുറവ് കോട്ടയത്ത് കോട്ടയം: ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കടുത്തുരുത്തിയിൽ. ഇവിടെ 1,77,609 വോട്ടർമാരാണുള്ളത്. ഇതിൽ 89,975 പേർ വനിതകളും 87,632 പേർ പുരുഷന്മാരും രണ്ടുപേർ ട്രാൻസ്ജെൻഡറുമാണ്. ഏറ്റവും കുറവ് വോട്ടർമാർ കോട്ടയം മണ്ഡലത്തിലാണ്. 78,431 വനിതകളും 73,843 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 1,52,275 വോട്ടർമാരാണ് ഇവിടെയുള്ളത്. പൂഞ്ഞാർ മണ്ഡലമാണ് വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ഇവിടെ 1,74,365 വോട്ടർമാരിൽ 87,389 പേർ പുരുഷന്മാരും 86,976 പേർ സ്ത്രീകളുമാണ്. പാലാ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, വൈക്കം എന്നിവിടങ്ങളിൽ യഥാക്രമം 174015, 173345, 164921, 161171, 157842, 157168 വോട്ടർമാർ വീതമാണുള്ളത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 25 വരെ അനുവദിച്ചിട്ടുണ്ട്. സമയപരിധി അവസാനിക്കുന്നതോടെ നിലവിലെ വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടാകും. ചാഴികാട​െൻറ ജയത്തിന് യു.ഡി.എഫ് ഒറ്റക്കെട്ട് -മോൻസ് ജോസഫ് കടുത്തുരുത്തി: യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാട​െൻറ വിജയത്തിന് യു.ഡി.എഫി​െൻറ എല്ലാ ഘടകങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി.എം. മാത്യു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി തോമസ് ചാഴികാടൻ, എം.എസ്. ജോസ്, പ്രഫ. കെ.എൻ. ആൻറണി, സണ്ണി തെക്കേടം, ജോസ് പുത്തൻകാല, സഖറിയാസ് കുതിരവേലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.