പോളശല്യത്തിൽ ജലഗതാഗതം മുടങ്ങി; ബോട്ട്​ സർവിസുകൾ കാഞ്ഞിരം ജെട്ടിയിലേക്ക്​ മാറ്റി

കോട്ടയം: കോട്ടയം-ആലപ്പുഴ ജലപാതയിൽ പോള നിറഞ്ഞതോടെ ജലഗതാഗതം പ്രതിസന്ധിയിൽ. കോട്ടയത്തുനിന്നുള്ള സർവിസുകൾ വെട്ടിച്ചുരുക്കി അസൗകര്യങ്ങൾ ഏറെയുള്ള കാഞ്ഞിരം ജെട്ടിയിലേക്ക് മാറ്റി. കോട്ടയത്തുനിന്ന് മൂന്നുബോട്ടിലായി ആറു സർവിസാണുള്ളത്. ഇതിൽ പള്ളം കായൽവഴി സർവിസ് നടത്തുന്ന കോട്ടയം-ആലപ്പുഴ സർവിസ് നിർത്തി. പകരം മുഴുവൻ സർവിസും കാഞ്ഞിരംജെട്ടിയിൽനിന്ന് നടത്തും. ഇതനുസരിച്ച് പുതിയ സമയക്രമവും നിശ്ചയിച്ചു. നേരേത്ത രാവിലെ 6.45, 11.30, ഉച്ചക്ക് 1.00, വൈകീട്ട് 3.30, 5.15 എന്നിങ്ങനെയായിരുന്നു ബോട്ടുകളുടെ സമയക്രമം. അരമണിക്കൂർ വൈകി രാവിലെ 7.15, ഉച്ചക്ക് 12.00, 1.30, 4.00, 5.45 സമയങ്ങളിലാണ് കാഞ്ഞിരത്തുനിന്ന് ബോട്ടുകൾ പോകുക. കോടിമത ബോട്ട്ജെട്ടി മുതൽ പുത്തൻതോടുവരെ ഭാഗത്തും കുമരകം-മുഹമ്മ പാതയിലുമാണ് പോളശല്യം രൂക്ഷം. ആർ. ബ്ലോക്കിൽ വെട്ടിക്കാട്ട് ഭാഗത്ത് ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രൊപ്പല്ലറിൽ പോളയും പായലും കുടുങ്ങി േബാട്ടുകൾ നിർത്തിവെച്ചു. മുഹമ്മ-കുമരകം ബോട്ട് രണ്ടാഴ്ചയിലധികമായി കുമരകം കുരിശടിവരെയാണ് പോകുന്നത്. ഇതുമൂലം യാത്രക്കാർ ഒരുകിലോമീറ്ററോളം നടന്നതാണ് ബസ്സ്േറ്റാപ്പിലെത്തുന്നത്. കായലോരമേഖലയിൽ താമസിക്കുന്ന നൂറുകണക്കിനാളുകളുടെ സഞ്ചാരത്തെയും പോള തടസ്സപ്പെടുത്തുന്നു. പോളശല്യം ആറ്റിലെ വെള്ളവും മലിനമാക്കി. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കായലോരത്തുള്ളവർ വള്ളത്തിൽപോയാണ് കുടിവെള്ളം ശേഖരിക്കുന്നത്. കാഞ്ഞിരത്തിൽനിന്നും വെട്ടിക്കാട്ടിൽനിന്നും വള്ളത്തിൽ കോടിമതയിൽ എത്തിയാണ് പലരും വെള്ളംകൊണ്ടുപോകുന്നത്. എന്നാൽ, പോളകയറിയതോടെ വള്ളത്തിലുള്ള യാത്രയും ദുഷ്കരമായി. കുട്ടനാട്-അപ്പർകുട്ടനാട് മേഖലയിൽ നെൽകൃഷി കൊയ്ത്ത് കഴിഞ്ഞാലുടൻ തണ്ണീർമുക്കം ബണ്ട് തുറക്കും. ഇതോടെ, ഒാരുവെള്ളമെത്തി േപാളകൾ നശിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ചുങ്കത്ത് 30 ഇരുമ്പുപാലത്തി​െൻറ തകരാർ പരിഹരിച്ചെങ്കിലും ഇതുവരെ തുറന്നുകൊടുത്തില്ല. ഇതോടെ, വൈക്കത്തിനു പിന്നാലെ കോട്ടയം-ആലപ്പുഴ-കുമരകം പാതയിൽ എ.സി.ബോട്ട് എത്തുമെന്ന ജലഗതാഗതവകുപ്പി​െൻറ പ്രഖ്യാപനവും അനന്തമായി നീളുന്നു. അഞ്ചുവർഷ കാത്തിരിപ്പിനൊടുവിൽ ജലപാതയുടെ കുറുകെ അഞ്ചുപൊക്കുപാലങ്ങൾ യാഥാർഥ്യമാക്കി കോടിമത ജെട്ടിയിൽനിന്ന് കോട്ടയം-ആലപ്പുഴ ബോട്ട് സർവിസ് നടത്തിയെങ്കിലും മാസങ്ങളുടെ ആയുസ്സ് മാത്രമാണുണ്ടായത്. ചുങ്കത്ത് 30 ഇരുമ്പുപാലം തകരാറിലായതാണ് സർവിസിനെ ബാധിച്ചത്. വരുമാനം കുത്തനെ ഇടിഞ്ഞ് നഷ്ടത്തിലേക്ക് കുപ്പുകുത്തി. തടസ്സംമാറ്റി ജലഗതാഗതം സുഗമാക്കണമെന്ന ജലഗതാഗതവകുപ്പി​െൻറയും നാട്ടുകാരുടെയും ആവശ്യത്തോട് നഗരസഭയടക്കം മുഖംതിരിഞ്ഞുനിൽക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.