ഡി.സി.സിയുമായി ഉടക്കി ഉണ്ണിത്താ​െൻറ തുടക്കം

കാസർകോട്: യു.ഡി.എഫ് തെരഞ്ഞെടുപ്പു പ്രചാരണരീതിയെച്ചൊല്ലി പാർലമ​െൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ് ണിത്താൻ ഡി.സി.സി നേതൃത്വവുമായി ഉടക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റിയോ പ്രചാരണ പരിപാടിയോ ഒന്നുമില്ലാതെ ഡി.സി.സി നേതൃത്വം ഏകപക്ഷീയമായി തീരുമാനിക്കുന്നതിനനുസരിച്ച് പോകേണ്ടിവരുന്നതിനെതിരെയാണ് ഉണ്ണിത്താൻ ക്ഷോഭിച്ചത്. കാസർകോട് എത്തിയതുമുതൽ ഉണ്ടായ അനുഭവവും എ വിഭാഗം നേതാക്കളുടെ പരാതിയും കൂടിയായപ്പോൾ പ്രശ്നം തിങ്കളാഴ്ച വൈകീട്ട് ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ഉണ്ണിത്താൻ അവതരിപ്പിച്ചു. ഒരുവിഭാഗം നേതാക്കളെ പൂർണമായും അവഗണിച്ച് പോകുന്ന രീതിയാണെങ്കിൽ തനിക്ക് സ്ഥാനാർഥിത്വം ഉപേക്ഷിക്കണ്ടിവരുമെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയതോടെ പ്രശ്നം രൂക്ഷമായി. അതിനിടയിൽ കെ.പി.സി.സിയുടെ ഇടപെടലുമുണ്ടായി. ഇൗ രീതിയിൽ മുന്നോട്ടുപോകേണ്ടതില്ലെന്നും യു.ഡി.എഫ് യോഗം വിളിച്ച് പ്രചാരണ പരിപാടി തയാറാക്കി മുന്നോട്ടുപോയാൽ മതിയെന്നും പറഞ്ഞതി​െൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് അടിയന്തര യു.ഡി.എഫ് യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനമായി. തിങ്കളാഴ്ച ഉച്ചക്ക് ഉണ്ണിത്താൻ ചെെന്നെ മെയിലിനെത്തിയ നേരം മുതൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നു. ഉണ്ണിത്താനെ സ്വീകരിക്കുന്നതിന് ഡി.സി.സി പ്രസിഡൻറ് െഎ വിഭാഗം നേതാക്കളെ ക്ഷണിച്ചില്ലെന്ന പരാതിയുമുയർന്നു. ഉണ്ണിത്താൻ തന്നെ ഡി.സി.സി പ്രസിഡൻറിനെ സാക്ഷി നിർത്തി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: ''സ്റ്റേഷനിൽ ആവേശകരമായ സ്വീകരണം നൽകി, ഞങ്ങളുടെ കുഞ്ഞുങ്ങളെ അടക്കംചെയ്ത കേല്യാേട്ടക്കും തുടർന്ന് ഏറെ ദൂെരയുള്ള ബന്തടുക്കയിലേക്കും അവിടെനിന്നും ചീമേനിയിലേക്കും പോയി. ക്ഷേത്രത്തിലേക്ക് പോകേണ്ട നിർദേശം വന്നതോടെ മരിച്ച വീട്ടിൽ പോയതിനാൽ വീണ്ടും കുളിച്ച് വസ്ത്രം മാറേണ്ടിവന്നു. ഒന്നും ഷെഡ്യൂളനുസരിച്ചായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാൻ വൈകീട്ട് നാലുമണിയായി. ഇൗ രീതിയിലായി നീങ്ങിയാൽ തെരഞ്ഞെടുപ്പാകുേമ്പാഴേക്കും സ്ഥാനാർഥി ഇല്ലാതാകും. ഇങ്ങനെ പോയാൽ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ തന്നെ മുൻകൈയെടുത്താണ് യു.ഡി.എഫ് യോഗം വിളിച്ചത്. ഇനി ഷെഡ്യൂൾ തയാറാക്കി ബുധനാഴ്ച മുതൽ പ്രചാരണം തുടങ്ങും.'' നേതാക്കളെ സാക്ഷിനിർത്തി ഉണ്ണിത്താൻ ഇങ്ങനെ തുറന്നടിച്ചു പറഞ്ഞതോടെ ഡി.സി.സി നേതൃത്വത്തിനെതിരെയുള്ള വിചാരണയായി ഇതുമാറുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഡി.സി.സി നേതൃനിരയിൽ കാതലായ മാറ്റമുണ്ടാകുമെന്ന് ഉറപ്പുലഭിച്ചതായി െഎ വിഭാഗം നേതാക്കൾ പറഞ്ഞു. അതേസമയം, സ്ഥാനാർഥിയെത്തിയശേഷം ഷെഡ്യൂൾ തയാറാക്കുന്ന രീതിയാണുള്ളതെന്നും മറ്റു പാളിച്ചകളൊന്നുമുണ്ടായിട്ടില്ലെന്നും ഡി.സി.സി േനതൃത്വം പറഞ്ഞു. photo: rajmohan unnithan കാസർകോട് ഡി.സി.സി ഒാഫിസിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലേക്ക് ക്ഷുഭിതനായെത്തിയ രാജ്മോഹൻ ഉണ്ണിത്താനെ യു.ഡി.എഫ് നേതാക്കൾ മുഖ്യാതിഥിയുടെ കസേരയിലേക്ക് മത്സരിച്ച് ക്ഷണിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.