കൊടുംചൂടില്‍ വശംകെട്ട് സ്ഥാനാര്‍ഥികളും പ്രവർത്തകരും

കോട്ടയം: തെരഞ്ഞെടുപ്പുകാലത്തെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ 38 ഡിഗ്രി ചൂടിലും വോട്ടുതേടി സ്ഥ ാനാർഥികൾ. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ കുംഭച്ചൂടിലെ പൊരിവെയിലിൽ വലയുകയാണ്. വീട്ടിൽനിന്ന് ഫ്ലാസ്ക്കിലും കുപ്പികളിലും തിളപ്പിച്ച കുടിവെള്ളം കരുതിയാണ് രാവിലെ സ്ഥാനാർഥികൾ ഇറങ്ങുന്നത്. ഉച്ചവെയിൽ കൊള്ളരുതെന്ന നിർദേശം പാലിക്കാനാവാതെയാണ് പ്രചാരണം. പുലർച്ച മുതൽ രാത്രി വരെയുള്ള ഷെഡ്യൂൾ മുൻകൂട്ടി തയാറാക്കിയാണ് വീട്ടിൽനിന്ന് ഇറങ്ങുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ രണ്ടും മൂന്നും ഘട്ട പ്രചാരണം പൂർത്തിയാക്കി. എൻ.ഡി.എ സ്ഥാനാർഥി എതിരാളികൾക്കൊപ്പമെത്താൻ വിശ്രമമില്ലാതെ ഓട്ടത്തിലാണ്. ഓരോ നിയമസഭ മണ്ഡലങ്ങളിൽ ഒരുദിവസം എന്ന കണക്കിലാണ് ഇപ്പോഴത്തെ പ്രചാരണ രീതി. സാമുദായിക സംഘടനകളുടെ തലപ്പത്തുള്ളവർ, ആത്മീയാചാര്യന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ സന്ദർശിക്കുകയാണ് ആദ്യഘട്ടം. അടുത്ത ഘട്ടത്തിൽ സന്ദർശനങ്ങളും പ്രചാരണങ്ങളും താഴെത്തട്ടിലായതോടെ ചൂട് വലക്കാൻ തുടങ്ങിയതായി സ്ഥാനാർഥിക്കൊപ്പമുള്ളവർ പറ‍യുന്നു. സ്ഥാനാർഥിയുടെ കൂടെ പ്രചാരണത്തിന് പ്രവർത്തകരെ പഴയപോലെ കിട്ടുന്നില്ലെന്നും പറയുന്നു. കടുത്ത ചൂട് ഇതിന് ആക്കം കൂട്ടുന്നതായും പറ‍യുന്നു. പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പര്യടന സമയം ക്രമീകരിക്കാന്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൊടുംചൂട് കണക്കിലെടുത്ത് പര്യടന സമയം ക്രമീകരിക്കാനാണ് തീരുമാനം. തുറന്ന വാഹനത്തിലുള്ള പര്യടനം 12നു മുമ്പ് അവസാനിപ്പിച്ചേക്കും. പിന്നീട് വൈകീട്ട് മൂന്നരയോടെ പര്യടനം തുടരാനാണ് മുന്നണികളുടെ ആലോചന. ഒരാഴ്ചത്തേക്ക് മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കോട്ടയം: കഴിഞ്ഞ വർഷം കിട്ടിയതിേനക്കാൾ കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. നാല് സ​െൻറീമീറ്റർ മഴയാണ് ഇതുവരെ ലഭ്യമായത്. അടുത്ത ഒരാഴ്ച മഴക്കുള്ള സാധ്യതയില്ലെന്നാണ് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ വിലയിരുത്തൽ. ന്യൂനമർദവും ഇപ്രാവശ്യമെത്തിയിട്ടില്ല. പുലർച്ച പോലും 26 ഡിഗ്രിയാണ് താപനില. ഉച്ചക്ക് ഒന്നുമുതൽ മൂന്ന് വരെയാണ് കനത്ത ചൂട്. കോട്ടയം നഗരം ഉൾപ്പെടെ ചില പ്രദേശങ്ങളിൽ 38 ഡിഗ്രി വരെ ചൂടുണ്ട്. ചൊവ്വാഴ്ച 36.5 ഡിഗ്രിയാണ് പുതുപ്പള്ളിയിലെ റബർ ബോർഡ് താപമാപിനിയിൽ രേഖപ്പെടുത്തിയത്. സൂര്യാതപം മുന്‍കരുതലുകള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ 2-4 ഗ്ലാസ് വെള്ളം കുടിക്കണം. ധാരാളം വിയർക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങവെള്ളവും കുടിക്കുക ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വെയിൽ കൊള്ളാതിരിക്കുക ചൂടുള്ള സമയങ്ങളില്‍ വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.