ആദ്യം അപകടം, പിന്നെ പെട്രോൾ തീർന്ന്​ ബസിൽ യാത്ര; ഒടുവിൽ ബൈക്ക്​ മോഷ്​ടാക്കൾ പിടിയിലുമായി

പാലാ: നാടകീയതകൾക്കൊടുവിൽ ബൈക്ക് മോഷണക്കേസ് പ്രതികൾ പിടിയിൽ. മോഷ്ടിച്ച െെബക്കുമായി പോകുന്നതിനിടെ അപകടത്തിൽപ െടുകയും തുടർന്ന് മറ്റൊരു ബൈക്ക് കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതി​െൻറ പെട്രോൾ തീർന്നതോടെ ബസിലേക്ക് യാത്ര മാറ്റി. ഇതിനിടെ പ്രതി പൊലീസ് വലയിലായി. ഈരാറ്റുപേട്ട ചിരട്ടപ്പാറയിൽ സബീർ (30), തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കാനാട്ടിൽ രതീഷ് (26) എന്നിവരെയാണ് പാലാ, വൈക്കം പൊലീസുകൾ പിടികൂടിയത്. പള്ളിക്കത്തോട് കുമരാപുരം ശശിയുടെ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച് ഇരുവരും പാലാ ഭാഗത്തേക്ക് വരുേമ്പാഴാണ് അപകടം. ചൊവ്വാഴ്ച പുലർച്ച മൂന്നേമുക്കാലോടെ കുമ്പാനി-മുത്തോലി റോഡിൽ മീനച്ചിൽകാവ് ഭാഗെത്ത വളവിൽ ബൈക്ക് മറിഞ്ഞു. അപകടത്തിൽ സബീറി​െൻറ ഇടുപ്പെല്ലിന് പരിക്കേറ്റു. ഇതോടെ തട്ടിയെടുത്ത ബൈക്കും സബീറിെനയും ഉപേക്ഷിച്ച് സമീപത്തെ വീട്ടിലെ ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ടു. പാലാ ടൗണിലെ ടാക്‌സി ഡ്രൈവറായ മീനച്ചിൽ ചെരുവിൽ രാധാകൃഷ്ണ​െൻറ ബൈക്കാണ് രതീഷ് തട്ടിയെടുത്തത്. തുടർന്ന് ഏറ്റുമാനൂർ ഭാഗത്തുവെച്ച് പെട്രോൾ തീർന്നതോടെ ബൈക്ക് വഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ബസിൽ സഞ്ചരിക്കെവ വൈക്കം കൊതവറ ഭാഗത്തുവച്ച് കോട്ടയം എസ്.പിയുടെ സ്‌ക്വാഡും വൈക്കം പൊലീസും ചേർന്ന് രതീഷിനെ പിടികൂടി. ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റ സബീറിനെ പാലാ പൊലീസ് കസ്റ്റഡിലിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളെ േചാദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. തുടർന്ന് പൊലീസ് ഇയാളുടെ പക്കൽനിന്ന് രതീഷി​െൻറ മൊബൈൽ നമ്പർ കണ്ടെത്തി. സൈബർ സെല്ലി​െൻറ സഹായത്തോടെ നമ്പർ പിന്തുടർന്നാണ് രതീഷിനെ പിടികൂടിയത്. ഇരുവരെയും പള്ളിക്കത്തോട് പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.