കോൺഗ്രസ്​ വിട്ടെന്നും വിട്ടില്ലെന്നും വിഖെ പാട്ടീൽ

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷനേതാവ് പദവി രാജിവെച്ചതായുള്ള വാർത്ത നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാ ധാകൃഷ്ണ വിഖെ പാട്ടീൽ. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചാനലുകളിൽ വാർത്ത വന്നത്. എന്നാൽ, വൈകീട്ടോടെ വാർത്ത നിഷേധിച്ച് അദ്ദേഹം രംഗത്തെത്തി. മകന് മത്സരിക്കാൻ അഹ്മദ്നഗർ മണ്ഡലം എൻ.സി.പി കോൺഗ്രസിന് വിട്ടുകൊടുക്കാത്തതിൽ രാധാകൃഷ്ണ നിരാശനാണ്. മകൻ സുജയ് ഒരാഴ്ച മുമ്പ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. അന്നു തൊട്ട് അദ്ദേഹത്തി‍​െൻറ രാജി അഭ്യൂഹമായി തുടരുകയാണ്. കോൺഗ്രസ് വിടില്ലെന്നും എന്നാൽ, അഹ്മദ്നഗറിൽ എൻ.സി.പിക്കുവേണ്ടി പ്രചാരണം നടത്തില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.