എസ്​.എസ്​.എൽ.സി; ജില്ലയിൽ 12,167 വിദ്യാർഥികള്‍ ഇന്ന്​ പരീക്ഷ ഹാളിലേക്ക്​

തൊടുപുഴ: 12,167 വിദ്യാർഥികൾ എസ്.എസ്.എൽ.സി എഴുതാൻ ബുധനാഴ്ച പരീക്ഷ ഹാളിലേക്ക്. ജില്ലയിലെ 154 പരീക്ഷ കേന്ദ്രങ്ങളിലായി 633 3 ആൺകുട്ടികളും 5834 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കല്ലാർ ജി.എച്ച്.എസിലും- 342 പേർ. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് പെരിഞ്ചാംകുട്ടി ജി.എച്ച്.എസിലുമാണ്- ഏഴ് പേർ. ജില്ല വിദ്യാഭ്യാസ ഓഫിസർ നിയോഗിക്കുന്ന ഡെലിവറി ഓഫിസർമാർ പൊലീസ് അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ ചോദ്യപേപ്പർ പാക്കറ്റുകൾ അതത് പരീക്ഷ ദിവസം രാവിലെ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കും. മാർച്ച് 13ന് തുടങ്ങി 28ന് പരീക്ഷ അവസാനിക്കും. ഉച്ചക്ക് ശേഷമാണ് പരീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.