ബോട്ടുകൾക്ക്​ ഭീഷണിയായി വേമ്പനാട്ട്​ കായലില്‍ മണ്‍തിട്ടകള്‍

കോട്ടയം: മഹാപ്രളയത്തിന് പിന്നാലെ വേമ്പനാട്ടു കായലില്‍ മണ്‍കൂനകൾ വ്യാപകമായത് ബോട്ടുകളുടെ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. ടൂറിസം മേഖലക്കും ഇത് വെല്ലുവിളിയാകുന്നതായും ടൂർ ഒാപറേറ്റർമാർ പറയുന്നു. പ്രളയത്തിനുശേഷം ജലാശങ്ങളില്‍ എക്കല്‍ അടിഞ്ഞതാണ്‌ മണ്‍തിട്ടകള്‍ രൂപപ്പെടാന്‍ കാരണമായത്‌. കവണാര്‍, പെണ്ണാര്‍, കൈപ്പുഴയാര്‍ എന്നിവയുടെ കായല്‍ മുഖാരങ്ങളിലും പാതിരാമണലി​െൻറ സമീപപ്രദേശങ്ങളിലുമാണ് മണ്‍തിട്ടകള്‍ കൂടുതൽ. പല കൂനകളിലും ടൺ കണക്കിന് മണ്ണാണ് അടിഞ്ഞത്. ചില മൺകൂനകൾ വെള്ളത്തിനടിയിൽ സ്ഥിതിചെയ്യുന്നതും അപകടഭീഷണി വർധിപ്പിക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ പതിനഞ്ചോളം ഹൗസ്‌ബോട്ടുകളാണ്‌ മണ്‍തിട്ടയില്‍ തട്ടി തകരാറിലായത്‌. പ്രൊപ്പല്ലറുകള്‍ ഒടിയുകയും റഡാര്‍ വളയുകയും ചെയ്തു. തടികൊണ്ട്‌ നിര്‍മിച്ച ബോട്ടുകള്‍ക്കാണ്‌ അപകടസാധ്യത കൂടുതൽ. മണ്‍തിട്ടകളില്‍ ഇടിച്ചുകയറുന്നതി​െൻറ ഫലമായി ബോട്ടുകളുടെ അടിപ്പലകകള്‍ തകരാറിലാകും. ബോട്ടുകളിൽ െവള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്‌. ചില േബാട്ടുകൾ മൺകൂനയിൽ തട്ടി ആടിയുലഞ്ഞത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു. ഹൗസ്േബാട്ട് യാത്രകളിൽനിന്ന് പിന്മാറാൻ ഇത് സഞ്ചാരികളെ പ്രേരിപ്പിക്കുമോയെന്ന ആശങ്കയുമുണ്ട്. ചില ബോട്ടുകൾ ഇതുമൂലം ഇൗ സ്ഥലത്തേക്ക് യാത്രക്കാരുമായി പോകുന്നില്ല. ബോട്ട്‌ ചാലിന് സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ചതാണ് കുമരകം ദുരന്തത്തിന് കാരണം. തുടർന്ന് സംഭവം അന്വേഷിച്ച ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌ കമീഷ​െൻറ നിര്‍ദേശപ്രകാരം കുമരകം-മുഹമ്മ ബോട്ടുചാലി​െൻറ ആഴം കൂട്ടിയിരുന്നു. എന്നാൽ, ടൂറിസ്‌റ്റ് ബോട്ടുകളും ഹൗസ്‌ ബോട്ടുകളും സര്‍വിസ്‌ നടത്തുന്ന ജലപാതകളുടെ ആഴം കൂട്ടിയിരുന്നില്ല. ഇതിെനാപ്പമാണ് പുതിയ മൺകൂനകൾ പ്രത്യക്ഷപ്പെട്ടത്. മണ്‍തിട്ടകള്‍ നീക്കാൻ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ബോട്ടുടമകളും ആവശ്യപ്പെട്ടു. പ്രളയകാലത്ത് വേമ്പനാട്ട് കായലിലെ മാലിന്യം കുറഞ്ഞെങ്കിലും ഇേപ്പാൾ പ്ലാസ്റ്റിക് അടക്കം വീണ്ടും അടിഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണെന്ന് േനരത്തേ നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. രാസമാലിന്യത്തി​െൻറയും മനുഷ്യവിസർജ്യത്തിലടങ്ങിയിട്ടുള്ള കോളിഫോം ബാക്ടീരിയയുടെ അളവും കൂടുതലാണ്. കീടനാശിനി സാന്നിധ്യവും ക്രമാതീതമായി വർധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.