ജോണി നെല്ലൂർ പി.ജെ. ജോസഫുമായി കൂടിക്കാഴ്​ച നടത്തി

തൊടുപുഴ: സീറ്റി​െൻറ പേരിൽ യു.ഡി.എഫിൽ തർക്കം ഉണ്ടാകില്ലെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന് നും യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ. ഉഭയകക്ഷി ചർച്ചക്കു മുമ്പ് കെ.എം. മാണിയെ കാണാൻ ശ്രമിക്കുമെന്നും തൊടുപുഴ പുറപ്പുഴയിലെ വസതിയിൽ പി.ജെ. ജോസഫിനെ സന്ദർശിച്ച ശേഷം നെല്ലൂർ പറഞ്ഞു. കൂടുതൽ സീറ്റ് ചോദിക്കാൻ ഘടകകക്ഷികൾക്ക് അവകാശമുണ്ട്. കേരള കോൺഗ്രസ് എമ്മിന് രണ്ടുസീറ്റ് നൽകാനാവില്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.