ചർച്ച് ആക്ട് നടപ്പാക്കില്ലെന്ന്​ സർക്കാർ വ്യക്തമാക്കിയിട്ടും കുപ്രചാരണം -കോടിയേരി

കോട്ടയം: ചർച്ച് ആക്ട് നടപ്പാക്കില്ലെന്ന് സർക്കാറും സി.പി.എം വ്യക്തമാക്കിയിട്ടും കുപ്രചാരണം തുടരുകയാണെന്ന് സ ി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇങ്ങനെയൊരു നിയമം ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളും പ്രതിപക്ഷവും ചർച്ച് ആക്ട് നടപ്പാക്കാനൊരുങ്ങുെന്നന്ന തരത്തിൽ കള്ളപ്രചാരണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സംരക്ഷണയാത്രക്ക് കോട്ടയം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു കോടിയേരി. രാജ്യത്ത് നിലവിലെ നിയമങ്ങൾക്കും സഭാ നിയമങ്ങൾക്കും പുറമേ മറ്റൊരു ചർച്ച് ആക്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമപരിഷ്കരണ കമീഷൻ ചെയർമാൻ എന്ന നിലയിൽ ജസ്റ്റിസ് കെ.ടി. തോമസ് നൽകിയ കുറിപ്പി​െൻറ പേരിലാണ് ചില മാധ്യമങ്ങളുടെ കുപ്രചാരണം. സർക്കാർ ഇക്കാര്യത്തിൽ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് കെ.ടി. തോമസ് തന്നെ വ്യക്തമാക്കിയിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു സർക്കാർ ബജറ്റിൽ കോട്ടയത്ത് തുടങ്ങുമെന്ന‌് പ്രഖ്യാപിച്ച റബർ പാർക്ക് റബർ മേഖലക്ക് ഉണർവേകും. ബലൂൺ മുതൽ ടയർ വരെ ഉൽപാദിപ്പിക്കുന്ന റബർ പാർക്കാണ് ലക്ഷ്യം. കോട്ടയം ജില്ലയിൽ 200 ഏക്കർ ഏറ്റെടുക്കാൻ കിൻഫ്രയോട് നിർദേശിച്ചിട്ടുണ്ട്. കർഷകരെ കൊള്ളയടിച്ച് വ്യവസായികൾക്ക് കൊള്ളലാഭത്തിന് അവസരം ഒരുക്കുകയാണ‌് കേന്ദ്രസർക്കാർ. കോർപറേറ്റ് വത്കരണം കാർഷിക മേഖലയെ തളർത്തി. കേരളത്തോട് വൈരനിര്യാതന സമീപനമാണ് കേന്ദ്രസർക്കാറിന്. മാധ്യമങ്ങളുടെ പിന്തുണയിലല്ല കേരളത്തിൽ എൽ.ഡി.എഫ് സർക്കാറുകൾ അധികാരത്തിലെത്തിയത്. വരുന്ന തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വൻമുന്നേറ്റം നടത്തും. കേന്ദ്രത്തിൽ ഇടതുപക്ഷത്തിന് ഇടപെടാൻ കഴിയുന്ന സാഹചര്യം വരും. സർവകലാശാലകളിൽ പുതുതലമുറ മതനിരപേക്ഷ പതാകയുമായുള്ള മുന്നേറ്റത്തിലാണ്. ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ 50,000 പേർ വോട്ടുചെയ്തപ്പോൾ എൽ.ഡി.എഫിന് 45 ശതമാനം വോട്ട് ലഭിച്ചു. യു.ഡി.എഫിന് 38 ഉം ബി.ജെ.പിക്ക് 12 ശതമാനവും വോട്ട് മാത്രമാണ് കിട്ടിയത്. എന്നിട്ടും എവിടെയോ നടത്തുന്ന സർവേയുടെ പേരിൽ കുപ്രചാരണം നടത്തുന്നു. ബി.ജെ.പിയിലേക്ക് കാലുമാറുന്ന കോൺഗ്രസ് നേതാക്കൾക്ക് മതനിരപേക്ഷത നിലനിർത്താനാകില്ല. ഉറച്ച കാലുകളും കാഴ്ചപ്പാടുകളുമുള്ളത് എൽ.ഡി.എഫിനാണ്. കേന്ദ്രസർക്കാറിന് സൈനിക സുരക്ഷയും രാജ്യസുരക്ഷയും ഉറപ്പാക്കാൻപോലും കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു. ജാഥ അംഗങ്ങളായ കെ. പ്രകാശ് ബാബു, പി. സതീദേവി, പി.കെ. രാജന്‍, യു. ബാബു ഗോപിനാഥ്, ഡീക്കന്‍ തോമസ് കയ്യത്ര, ഡോ. വര്‍ഗീസ് ജോർജ്, പി.എം. മാത്യു, കാസിം ഇരിക്കൂർ, ആൻറണി രാജു, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.