നഗരത്തിലെ മൂന്നുകടകളിലെ തീപിടിത്തം: കാരണം ക്യു.ആർ.എസിലെ ഷോർട്ട്​ സർക്യൂ​െട്ടന്ന്​ കണ്ടെത്തൽ

കോട്ടയം: നഗരമധ്യത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടാകാൻ കാരണം ക്യു.ആർ.എസിലെ സ്വിച്ച് ബോർഡിലുണ്ടായ ഷോർ ട്ട് സർക്യൂട്ടാണെന്ന് അഗ്നിരക്ഷ സേനയുടെ കണ്ടെത്തൽ. കോട്ടയം സ്റ്റേഷൻ ഒാഫിസർ കെ.വി. ശിവദാസ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യമായത്. തിരുനക്കര പഴയ പ്രസ്ക്ലബിനടുത്തുള്ള ക്യു.ആർ.എസ് ഇലക്‌ട്രോണിക്‌സിലും സമീപത്തെ റോയൽ ഫുട്‌വെയേഴ്‌സിലും അച്യുതപൊതുവാൾ ആൻഡ് സൺസ് കമ്പനിയിലുമാണ് തിങ്കളാഴ്ച വൈകീട്ട് 5.15ന് തീപിടിത്തമുണ്ടായത്. രണ്ടുനിലയുള്ള ക്യു.ആർ.എസിലെ മുകൾനിലയിലെ സ്വിച്ച് ബോർഡിലാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. അഗ്നിരക്ഷ സേന തയാറാക്കിയ റിപ്പോർട്ട് പൊലീസിന് കൈമാറും. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് കത്തിനശിച്ചപ്പോൾ ഭിത്തികൾ വീണ്ടുകീറി കെട്ടിടത്തിനും ബലക്ഷയമുണ്ടായി. ഗോഡൗൺപോലെ പ്രവർത്തിച്ചിരുന്ന മുകളിലെ നിലയിലെ കടലാസുകളിൽനിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിലെ ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, വാക്വം ക്ലീനർ, മൊബൈൽഫോൺ എന്നിവയടക്കം കത്തിനശിച്ചു. തീകെടുത്താൻ അഗ്നിരക്ഷ സേന വെള്ളം ചീറ്റിയതോടെ ബാക്കി സാധനങ്ങളും നശിച്ചു. ഒരുകോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. സ്ഥാപനത്തി​െൻറ സ്റ്റോക്കടക്കം പരിശോധിച്ച ശേഷം മാത്രമേ യഥാർഥ നഷ്ടം അറിയാനാവൂ. പുകയും ചൂടുമേറ്റ് സമീപ ചെരിപ്പുകടയിലെ സാധനങ്ങളും നശിച്ചു. ഏറ്റുമാനൂർ സ്വദേശി ജോമോൻ നടത്തുന്ന റോയൽ ഫുട്‌വെയേഴ്‌സിൽ അഞ്ചുലക്ഷം രൂപയുടെ നാശമുണ്ട്. വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ സമ്മേളനം ഇന്ന് േകാട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ സമ്മേളനം ബുധനാഴ്ച കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എറണാകുളം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, േകാട്ടയം ജില്ല പ്രസിഡൻറ് സണ്ണി മാത്യു, ജില്ല സെക്രട്ടറി പി.എ. നിസാം, മണ്ഡലം പ്രസിഡൻറുമാരായ പി.കെ. മുഹമ്മദ്, പി.എസ്. ഷാജുദ്ദീൻ, സി.ഇ. നിസാമുദ്ദീൻ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് പി.എസ്. ജവാദ്, എഫ്.െഎ.ടി.യു ജില്ല സെക്രട്ടറി എ. ലത്തീഫ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.