കാലായിപ്പടി റെയില്‍വേ മേല്‍പാലം നിര്‍മാണം വൈകുന്നു; പ്രതിഷേധവുമായി നാട്ടുകാർ

ചങ്ങനാശ്ശേരി: റെയിൽവേയുടെ ഉറപ്പുകളെല്ലാം പാഴായി, കാലായിപ്പടി റെയില്‍വേ മേല്‍പാലം നിര്‍മാണം നീളുന്നു. മൂന്നു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച് 2018 ഫെബ്രുവരിയിലാണ് കുറിച്ചി പഞ്ചായത്തി​െൻറ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന കാലായിപ്പടി-കരിയിലക്കുഴി റോഡിലെ റെയില്‍വേ മേല്‍പാലം പൊളിച്ചത്. കുറിച്ചി പഞ്ചായത്തിലെ മിക്ക സര്‍ക്കാര്‍ ഒാഫിസുകളും സ്‌കൂളുകളും ക്ഷേത്രവും പള്ളിയും സെമിനാരിയും സ്ഥിതിചെയ്യുന്നത് പാലത്തിനു ഇരുവശത്തുമാണ്. കുറിച്ചി-ഇത്തിത്താനം ഗ്രാമങ്ങള്‍ തമ്മിലുള്ള ഗതാഗതബന്ധവും നിലച്ചു. ഇതുവഴി ബസ് സര്‍വിസും നിലച്ചു. വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കിലോമീറ്ററുകള്‍ ചുറ്റിസഞ്ചരിക്കണം. സ്‌കൂളുകളില്‍ പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ കാലായിപ്പടി ബസ് സ്േറ്റാപ്പില്‍ കൊണ്ടുവിടുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യണം. രണ്ടു ലൈനിലൂടെയും ട്രെയിന്‍ പോകുന്നതിനാല്‍ പാളം കുറുകെ കടക്കാന്‍ ഭയമാണ്. രാത്രി പാളം കുറുകെ കടക്കുമ്പോള്‍ മറിഞ്ഞുവീണ് അപകടമുണ്ടാകുന്നുണ്ട്. മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് പൊളിച്ച പാലത്തി​െൻറ പണി എങ്ങുമെത്താത്തതിനെ തുടര്‍ന്ന് 2018 മേയ് 19ന് നാട്ടുകാര്‍ ആക്ഷൻ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് റെയില്‍വേ മന്ത്രി ചങ്ങനാശ്ശേരിയില്‍ വന്നപ്പോള്‍ 5000 പേര്‍ ഒപ്പിട്ട നിവേദനവും നല്‍കി. ഇതേതുടര്‍ന്ന് പണി ആരംഭിക്കുകയും നിര്‍ത്തുകയും ചെയ്തു. വീണ്ടും ആക്ഷന്‍ കൗണ്‍സില്‍ സമരം ശക്തമാക്കി സെപ്റ്റംബറില്‍ കാലായിപ്പടിയില്‍ ധര്‍ണക്ക് തീരുമാനിച്ചു. ഇതറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുറിച്ചി പഞ്ചായത്ത് ഓഫിസിലെത്തി ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളും പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്തി 2018 ഡിസംബര്‍ 25നകം പണി പൂര്‍ത്തിയാക്കാമെന്ന് ഉറപ്പുനല്‍കി. കുറച്ചു ജോലികള്‍ നടത്തിയെങ്കിലും പിന്നീട് വീണ്ടും നിര്‍ത്തി. തുടര്‍ന്ന് 2018 നവംബറില്‍ സ​െൻറ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ ആക്ഷൻ കൗണ്‍സില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ഇതേതുടര്‍ന്ന് വീണ്ടും ജോലികള്‍ ആരംഭിച്ച് പിന്നീട് നിര്‍ത്തി. റെയില്‍വേ പാലം കുറുകെ കടന്ന മൂന്നുപേർ ട്രെയിന്‍തട്ടി മരിച്ചത് നാടിനെ സങ്കടത്തിലാക്കി. എം.പി ഇടപെട്ട് മാര്‍ച്ച് 15നകം പണിപൂര്‍ത്തിയാക്കാമെന്ന് അറിയിച്ചെങ്കിലും ഒരുദിവസം മാത്രം നടത്തിയശേഷം വീണ്ടും ഇപ്പോള്‍ നിര്‍ത്തി. റെയില്‍വേയുടെ അലംഭാവം നോക്കിനില്‍ക്കാന്‍ ഇനി കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറിച്ചി പ്രസിഡൻറ് വെല്‍ഫെയര്‍ അസോസിയേഷ​െൻറയും മറ്റ് സംഘടനകളുടെയും പിന്തുണയോടെ സമരത്തിനു നാട്ടുകാര്‍ തീരുമാനിച്ചു. സര്‍ക്കാറി​െൻറ 1000 ദിനാഘോഷം ജില്ലയിൽ വിപുലം: ഇന്ന് മുതൽ കോട്ടയം വിശപ്പുരഹിത ജില്ല കോട്ടയം: ബജറ്റ് പ്രഖ്യാപനമായ വിശപ്പുരഹിതം കേരളം പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാറി​െൻറ 1000 ദിനാഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജില്ലയില്‍ നിരവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് കലക്ടര്‍ പി.കെ. സുധീര്‍ ബാബു വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ കോടികളുടെ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് നാലിനു സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് നാഗമ്പടം മൈതാനിയിലേക്ക് ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ആരോഗ്യസന്ദേശ യാത്ര, തുടര്‍ന്നു കാക്കാരശ്ശി നാടകം. അഞ്ചിന് നാഗമ്പടം മൈതാനത്ത് ദിനാഘോഷം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. നിര്‍ധനരായ 400 പ്രമേഹരോഗികള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും. തുടര്‍ന്നു ഗാനമേള. 21ന് വൈകീട്ട് ആറിന് നാടകം, 22ന് വൈകീട്ട് ഏഴിന് പടയണി. 23ന് വൈകീട്ട് 4.30ന് മാജിക്‌ ഷോ, ആറിന് ഗാനസന്ധ്യ. 24ന് രാത്രി 7.30ന് കലാപരിപാടികള്‍. 25ന് വൈകീട്ട് മൂന്നിന് ചവിട്ടുനാടകം, ആറിന് ഡോഗ് ഷോ, സര്‍ഗസന്ധ്യ. 26ന് വൈകീട്ട് 6.30ന് ഗാനമേള. 27ന് രാവിലെ 10ന് സെമിനാര്‍, വൈകീട്ട് 3.30ന് സമാപനസമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും, 4.30ന് ഗാനമേള. വാർത്തസമ്മേളനത്തില്‍ സബ് കലക്ടര്‍ ഇശ പ്രിയ, ഡി.ടി.പി.സി സെക്രട്ടറി ബിന്ദു, എ.ഡി.എം-ഇന്‍ചാര്‍ജ് അലക്‌സ് ജോസഫ്, പി.ആർ.ഡി െഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ റഷീദ് തുടങ്ങിയവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.