മിന്നൽ ഹർത്താലിൽ വലഞ്ഞ്​ ജനം സ്വകാര്യ വാഹനങ്ങൾ ഒാടി

കോട്ടയം: യൂത്ത് കോൺഗ്രസി​െൻറ മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു. കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താൽ പലരും നേരംപുലർന്നശേഷമാണ് അറിഞ്ഞത്. എസ്.എസ്.എൽ.സി-ഹയർ സെക്കൻഡറി മാതൃകപരീക്ഷയും എം.ജി യൂനിവേഴ്സിറ്റി പരീക്ഷകളും മാറ്റിവെച്ചു. േമാേട്ടാർ വാഹനവകുപ്പ് ജില്ലയിൽ നടത്താനിരുന്ന ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകളും മാറ്റി. സ്കൂൾ-കോളജുകൾ പ്രവർത്തിച്ചില്ല. സർക്കാർ ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു. പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ ദേശീയപാതയിലും എം.സി റോഡിലും കെ.കെ. റോഡിലും വാഹനങ്ങൾ തടഞ്ഞു. ഇത് പലയിടത്തും നേരിയസംഘർഷത്തിനു കാരണമായി. നാട്ടകത്ത് തുറന്ന റോയൽ ബജാജ് േഷാറൂമി​െൻറ വാതിലി​െൻറ ചില്ല് ഹർത്താൽ അനുകൂലികൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് കേസെടുത്തു. കോട്ടയത്തെ വിവിധയിടങ്ങളിൽ തിങ്കളാഴ്ച രാവിലെ തുറന്ന കടകൾ പ്രവർത്തകർ നിർബന്ധിച്ച് അടപ്പിച്ചു. പ്രകടനമാെയത്തിയവർ കെ.കെ. റോഡിലും എം.സി റോഡിലും വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. ബേക്കർ ജങ്ഷനിൽ എ.എം ബേക്കേഴ്സ് പ്രകടനമായെത്തിയ പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇതുമായി ബന്ധപ്പെട്ട് ഡി.സി.സി സെക്രട്ടറി ജോണി ജോസഫ് (42), യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് നിഥിൻ കെ. െഎസക് (30) എന്നിവരെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ മുണ്ടക്കയം 35ാം മൈലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് പൊലീസുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേമല കുഴിവേലി മറ്റത്തിൽ എബിൻ (26), പാലൂർക്കാവ് നടയ്ക്കൽ ടിബിൻ (27) എന്നിവരാണ് അറസ്റ്റിലായത്. അർധരാത്രി പ്രഖ്യാപിച്ച ഹർത്താൽ അറിയാതെ റെയിൽവേ സ്റ്റേഷനിലും വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ബസ് സ്റ്റാൻഡുകളിലും എത്തിയവരാണ് ഏറെവലഞ്ഞത്. സഹായത്തിനായി പൊലീസ് വാഹനം ക്രമീകരിച്ചിരുന്നു. രോഗികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് വാഹനത്തിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചില റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും ദീർഘദൂര സർവിസുകൾ ഒാടിയില്ല. പ്രതിഷേധക്കാരെ ഭയന്ന് കെ.എസ്.ആർ.ടി.സി ബസുകൾ പലയിടത്ത് നിർത്തിയിട്ടതും ദുരിതമായി. ഒാേട്ടാകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത് ആശ്വാസമായി. ഇന്ത്യൻ കോഫി ഹൗസ് അടക്കം ഹോട്ടലുകൾ, തട്ടുകടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയെല്ലാം തുറന്നുപ്രവർത്തിച്ചു. ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. േകാട്ടയത്ത് പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ്, ബിജു പുന്നന്താനം, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ജോബി അഗസ്റ്റ്യൻ, ചിന്തു കുര്യൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.