ജവാന്മാർക്ക് ആദരം

കോട്ടയം: കശ്മീരിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് കെ.എസ്‌.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആദരാഞ്ജലിയർപ്പിച്ചു. ഗാന്ധി പ്രതിമക്ക് സമീപം നടന്ന അമർ ജവാൻ ജ്യോതി തെളിക്കലും അനുസ്മരണവും മുൻ ഡി.സി.സി സെക്രട്ടറി എൻ.എസ്. ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു ജില്ല പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോബോയ് ജോർജ്, കെ.എസ്‌.യു മുൻ ജില്ല പ്രസിഡൻറ് ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ ബാഹുൽ കൃഷ്ണ, സുബിൻ മാത്യു, യശ്വന്ത് സി. നായർ, ബിബിൻ രാജ്, ഡെന്നിസ് ജോസഫ്, മേലിറ്റസ് മരിയ സ്റ്റാൻലി, കെ.എൻ. നൈസാം, ബിബിൻ തോമസ്, അബു താഹിർ, ആൽഫിൻ ജോർജ്, അലിൻ ജോസഫ്, ഫാദിൽ ഷാജി, അശ്വിൻ മോട്ടി, ആസ്വിൻ സാബു, നെസിയ മുണ്ടപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.