ബജറ്റ്​: പ്രതിപക്ഷം ഇറങ്ങിപ്പോയി; അനുകൂലിച്ച്​ ജനപക്ഷം

കോട്ടയം: പദ്ധതി പ്രവർത്തനം അവതാളത്തിലായെന്ന് ആരോപിച്ച് ബജറ്റ് ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. ബജറ്റ് അവതരണ ം പൂർത്തിയായതിനു പിന്നാലെ സി.പി.എം അംഗം കെ. രാജേഷ് പ്രതിേഷധവുമായി രംഗത്തെത്തി. കഴിഞ്ഞ പദ്ധതി രേഖലയിലെ പകുതി പണം പോലും ചെലവഴിച്ചിട്ടില്ലെന്നിരിെക്ക, പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ഭരണപക്ഷം രംഗത്തെത്തി. ട്രഷറി നിയന്ത്രണമാണ് പദ്ധതികൾ മുടങ്ങാൻ കാരണമെന്നും സർക്കാർ നിലപാടാണ് ഇതിനു കാരണമെന്നും പറഞ്ഞു. നാലുകോടിയുെട ബില്ലുകൾ ഒന്നരമാസമായി ട്രഷറിയിൽ െകട്ടിക്കിടക്കുകയാണ്. പദ്ധതി പ്രവർത്തനം അവതാളത്തിലാകാൻ ഇതാണ് കാരണമെന്നും ഇവർ പറഞ്ഞു. തർക്കത്തിനൊടുവിൽ മുദ്രാവാക്യം വിളിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഹാൾ വിട്ടു. എന്നാൽ, ഇവർക്കൊപ്പമിരുന്ന ജനപക്ഷം അംഗം ലിസമ്മ സെബാസ്റ്റ്യൻ യോഗം ബഹിഷ്കരിച്ചില്ല. നേരേത്ത, ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് പ്രസിഡൻറ് സണ്ണി പാമ്പാടി ബജറ്റി​െൻറ രത്‌നച്ചുരുക്കം അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതോടെ വൈസ് പ്രസിഡൻറ് ജെസി മോള്‍ മനോജിനെ ക്ഷണിക്കുകയായിരുന്നു. ബജറ്റ് ജനക്ഷേമകരമാണെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറുകൂടിയായ ജോഷി ഫിലിപ്പ് പറഞ്ഞു. സർക്കാർ കോട്ടയത്തെ അവഗണിക്കുകയാണെന്നും വികസനം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തുടർന്ന് സംസാരിച്ച സെബാസ്റ്റ്യൻ കുളത്തിങ്കലും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. മാറാനുള്ള ബില്ലുകൾകൂടി കണക്കിലെടുക്കുേമ്പാൾ 60 ശതമാനത്തോളം പദ്ധതിവിഹിതം ചെലവഴിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിേൻറത് രാഷ്ട്രീയ അഭ്യാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടർന്ന് മറ്റ് ഭരണപക്ഷ അംഗങ്ങളും ബജറ്റിനെ അനുകൂലിച്ച് സംസാരിച്ചു. ഇവർക്കൊപ്പം ലിസമ്മ സെബാസ്റ്റ്യൻ ബജറ്റിനെ പുകഴ്ത്തുകയും പ്രതിപക്ഷ അംഗങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഡിവിഷൻ തിരിച്ചുള്ള കണക്കെടുത്താൽ പ്രതിപക്ഷ അംഗങ്ങളുടെ വാർഡിൽ പദ്ധതി പ്രവർത്തനം ശരാശരിയിലും താഴെയാണെന്നും സ്വന്തം വീട്ടിൽ പുകയാത്തതി​െൻറ പേരിൽ അന്യ​െൻറ വീട്ടിലെ പുക കണ്ടു അസൂയപ്പെടുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. ഇതോടെ പ്രതിപക്ഷ നിരയിൽ ഇരുന്ന ഇവെര ഭരണപക്ഷ നിരയിലേക്ക് യു.ഡി.എഫിലെ വനിത അംഗങ്ങൾ ക്ഷണിച്ചു. കൂട്ടച്ചിരിക്കിടെ, ഒറ്റക്ക് നിലപാട് പറയാനുള്ള കരുത്ത് തനിക്കുണ്ടെന്നും സാഹചര്യം വന്നാൽ വരുമെന്നും ലിസമ്മ സെബാസ്റ്റ്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.