കോട്ടമുകൾ പന്തപ്ലാവിൽ അംഗൻവാടി കെട്ടിടത്തിന് തറക്കല്ലിട്ടു

ഏഴംകുളം: പഞ്ചായത്തിലെ കോട്ടമുകൾ 17ാം വാർഡിലെ 15ാം നമ്പർ പന്തപ്ലാവിൽ അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ തറക ്കല്ലിട്ടു. ഒമ്പതുലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ നിർമിക്കുന്ന അംഗൻവാടി കെട്ടിടത്തിന് അഞ്ചുലക്ഷം മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും രണ്ടുലക്ഷം സാമൂഹികനീതി വകുപ്പി​െൻറയും രണ്ടുലക്ഷം ഗ്രാമപഞ്ചായത്തി​െൻറയും ഫണ്ട് വിനിയോഗിച്ചാണ് നിർമാണം നടക്കുന്നത്. വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത നാല് മേസ്തിരിമാെരയും ആറ് അവിദഗ്ധ തൊഴിലാളികെളയും ഉൾപ്പെടുത്തിയാണ് നിർമാണം നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന ആദ്യത്തെ അംഗൻവാടി കെട്ടിടമാണിത്. പഞ്ചായത്ത് പ്രസിഡൻറ് ബി. ലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് രാധാമണി ഹരികുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. മോഹനൻ, മഞ്ജു ബിജു, പഞ്ചായത്ത് അംഗങ്ങളായ വിജു രാധാകൃഷ്ണൻ, കെ. സന്തോഷ്കുമാർ, രേഖ ബാബു, അഡ്വ. താജുദ്ദീൻ, വാർഡ് വികസന സമിതി കൺവീനർ ഗോപിനാഥൻ നായർ, പറക്കോട് എസ്.സി.ബി പ്രസിഡൻറ് ജോസ് കളീയ്ക്കൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി. ബേബി, സൂസമ്മ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.