നാല് കാലുമായി കോഴിക്കുഞ്ഞ്

ഏറ്റുമാനൂർ: അദ്ഭുതമായി നാല് കാലുള്ള കോഴിക്കുഞ്ഞ്. വെട്ടിമുകൾ കല്ലുകീറുംതടത്തിൽ റോയിയുടെ കോഴിഫാമിലാണ് അദ്ഭുത കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് 10 ദിവസം പ്രായമായ 1000 ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ ഒരാഴ്ച മുമ്പ് ഫാമിൽ എത്തിച്ചിരുന്നു. അയൽവാസിയായ രാജേഷാണ് ഇതിൽ ഒരു കോഴിക്കുഞ്ഞി​െൻറ നടത്തത്തിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞത്. തുടർന്നുള്ള പരിശോധനയിലാണ് കോഴിക്കുഞ്ഞിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്. വരദാനമായി കിട്ടിയ കോഴിക്കുഞ്ഞിനെ പ്രത്യേക ശ്രദ്ധ നൽകി വളർത്താനാണ് റോയിയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.