ഭരണഘടന സാക്ഷരത കാലഘട്ടത്തിന് അനിവാര്യം -തിരുവഞ്ചൂര്‍

കോട്ടയം: ഭരണഘടന ഓരോ പൗരനും മനസ്സിലാക്കേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ പറഞ്ഞു. നിയമസഭയും സാക്ഷരത മിഷനും ചേര്‍ന്ന് നടത്തുന്ന ഭരണഘടന സാക്ഷരത-ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലതല സാക്ഷരത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നുമുതല്‍ 26 വരെ ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിൽ നടത്തുന്ന ക്ലാസുകള്‍ക്ക് സാക്ഷരത പ്രേരക്മാർ, റിസോഴ്‌സ്പേഴ്‌സണ്‍മാർ എന്നിവര്‍ നേതൃത്വം നല്‍കും. കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസിമോള്‍ മനോജ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ. അജിത് മുതിരമല, ലിസമ്മ ബേബി, അനിത രാജു, അസി. പ്രോജക്ട് കോഒാഡിനേറ്റര്‍ ബേബി ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി സ്വാഗതവും ജില്ല പ്രോജക്ട് കോഒാഡിനേറ്റര്‍ കെ.വി. രതീഷ് നന്ദിയും പറഞ്ഞു. ഭരണഘടന സാക്ഷരത സംഗമത്തില്‍ താരമായി ഭവാനിയമ്മ കോട്ടയം: പ്രായത്തിനും പ്രളയത്തിനും തകര്‍ക്കാന്‍ കഴിയാത്ത ആഗ്രഹമാണ് ഭവാനിയമ്മക്ക് പഠനത്തോടുള്ളത്. 75ാം വയസ്സിലും പാഠപുസ്തകങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്നത് ഈ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. കഴിഞ്ഞ പ്രളയത്തില്‍ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളുമുള്‍പ്പെടെ നഷ്ടപ്പെട്ടപ്പോള്‍ ഏറെ ദുഃഖിച്ചു കുമാരനല്ലൂര്‍ തുല്യത പഠനക്ലാസിലെ ഈ മൂന്നാം ക്ലാസുകാരി. 'കുട്ടിക്കാലം മുതല്‍ പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു. എന്നാൽ, സാഹചര്യമില്ലായിരുന്നു. ഇന്നതുണ്ട്. പഠിക്കാമെന്ന് തീരുമാനിച്ചു. സാക്ഷരത മിഷന്‍ തുല്യതാപഠനം അതിന് സഹായിച്ചു'- ഭവാനിയമ്മ പറഞ്ഞു. നിയമസഭയും സാക്ഷരത മിഷനും ചേര്‍ന്ന് നടത്തിയ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കാന്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തിയതായിരുന്നു കോട്ടയം സംകാന്ത്രി സ്വദേശി ഭവാനിയമ്മ. പ്രളയത്തില്‍ നഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഉടന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സാക്ഷരത മിഷൻ. ഭവാനിയമ്മയുടെ പഠന സ്വപ്നത്തിന് പൂര്‍ണപിന്തുണയുമായി കുടുംബവും സാക്ഷരത പ്രേരക് ഷീലയും കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.