ഫാമിൽ തീപിടിത്തം; 200ഓളം കച്ചിക്കെട്ട്​ കത്തിനശിച്ചു

മുണ്ടക്കയം: കന്നുകാലികള്‍ക്ക് തീറ്റക്കായി സൂക്ഷിച്ചിരുന്ന കച്ചിക്കെട്ടുകള്‍ക്ക് തീപിടിച്ചു. മുണ്ടക്കയം അമ രാവതി അഴകത്ത് കുര്യാച്ച​െൻറ കന്നുകാലി ഫാമിലെ 200ഓളം കച്ചിക്കെട്ടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയുന്നു. വര്‍ഷങ്ങളായി നടത്തുന്ന കുര്യാച്ച​െൻറ ഫാമില്‍ ഒരുവശത്ത് അടുക്കിെവച്ചിരുന്ന കച്ചിക്കാണ് തീപിടിച്ചത്. ഈ സമയം പത്തോളം കന്നുകാലികള്‍ ഉണ്ടായിരുെന്നങ്കിലും ഈ ഭാഗത്തേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. ശബരിമല ദര്‍ശനത്തിന് ശേഷം ഇതുവഴി നാട്ടിലേക്ക് മടങ്ങുകയായിരുന്ന മധുര കലാകുളത്തുനിന്നുമുള്ള 25 അംഗ സംഘമാണ് പുക ഉയരുന്നതുകണ്ട് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ പൂര്‍ണമായി അണച്ചു. 60,000 രൂപയുടെ നാശനഷ്ടമുണ്ടായി. അസി. സ്റ്റേഷന്‍ ഓഫിസര്‍ ബിനു സെബാസ്റ്റ്യൻ, ലീഡിങ് ഫയര്‍മാന്‍ സന്തോഷ്, ഫയര്‍മാൻമാരായ മധു, രാജീവ് േഹാംഗാര്‍ഡ് ഫിലിപ്, വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.