ജില്ല ജനറല്‍ ആശുപത്രിയില്‍ ആധുനിക ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങി

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ പുതുതായി സ്ഥാപിച്ച ആധുനിക ഉപകരണങ്ങളുടെ പ്രവര്‍ത ്തനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു. ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന എൻ.സി.ഡി വിഭാഗത്തില്‍ ബയോതീസിയോമീറ്റർ, വാസ്‌കുലര്‍ ഡോപ്ലർ, പ്ലാൻറാർ പ്രഷര്‍ മോണിറ്റർ, നേത്ര ചികിത്സ വിഭാഗത്തിലെ റെറ്റിന ക്ലിനിക്കില്‍ ഗ്രീന്‍ ലേസര്‍ തെറപ്പി യൂനിറ്റ്, ന്യൂറോളജി വിഭാഗത്തില്‍ ഇ.ഇ.ജി മെഷീൻ, രക്തപരിശോധന നടത്താൻ ബയോകെമിസ്ട്രി അനലൈസര്‍, ശ്വാസകോശരോഗ വിഭാഗത്തില്‍ ശ്വാസ് ക്ലിനിക്, പവര്‍ ലോണ്‍ട്രി എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലിസമ്മ ബേബി, അനിത രാജു, അംഗങ്ങളായ ശോഭ സലിമോൻ, പെണ്ണമ്മ ജോസഫ്, ജയേഷ് മോഹൻ, കൗണ്‍സിലര്‍ സാബു പുളിമൂട്ടിൽ, ആശുപത്രി വികസന സമിതി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, പോള്‍സണ്‍ പീറ്റർ, കൊച്ചുമോന്‍ പറങ്ങോട്ട്, രമേശ് നന്ദകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദു കുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെസി ജോയി സെബാസ്റ്റ്യൻ, ആർ.എം.ഒ ഡോ. ഭാഗ്യശ്രീ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.