ബസിൽ കഞ്ചാവ്​ കടത്തുന്നുവെന്ന്​ സന്ദേശം; തമിഴ്​നാട്ടുകാരായ നാലു​ യാത്രക്കാർ കുടുങ്ങി

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്തുന്നുവെന്ന സന്ദേശത്തിൽ നാലു യാത്രക്കാർ കുടുങ്ങി. പരിശോധനയിൽ കഞ ്ചാവില്ലെന്ന് തെളിഞ്ഞതോടെ ഇവരെയും കാത്ത് അരമണിക്കൂർ നിർത്തിയിട്ട ബസ് കോട്ടയം സ്റ്റാൻഡിൽനിന്ന് യാത്ര പുനരാരംഭിച്ചു. വ്യാഴാഴ്ച രാത്രി 9.50നാണ് നാടകീയ സംഭവങ്ങൾ. കോട്ടയംവഴി പോകുന്ന എറണാകുളം-മധുര ബസിൽ കഞ്ചാവ് കടത്തുന്നതായി യാത്രക്കാരൻ പൊലീസിൽ അറിയിച്ചു. ഇൗസമയം ബസ് ഏറ്റുമാനൂർ ടൗൺ എത്താറായിരുന്നു. വഴിയിൽ കാത്തുനിന്ന പൊലീസ് ഏറ്റുമാനൂർ സ്റ്റാൻഡ് എത്തുംമുമ്പ് ബസ് തടഞ്ഞു. സംശയാസ്പദമായി കണ്ട നാലുപേരെ പുറത്തിറക്കിയശേഷം ബസ്വിട്ടു. വിശദ ചോദ്യംചെയ്യലിൽ െവെറ്റിലയിൽനിന്ന് മധുരക്ക് പോകാൻ ടിക്കറ്റ് എടുത്തവരാണ് നാലുപേരെന്നും കഞ്ചാവ് കടത്തുമായി ബന്ധമില്ലെന്നും തിരിച്ചറിഞ്ഞു. പിന്നെ വിട്ടുപോയ ബസിൽ യാത്രതുടരാനുള്ള പരക്കംപാച്ചിലായി. കോട്ടയം സ്റ്റാൻഡിലെത്തിയ മധുര ബസ് പിടിച്ചിടാൻ നിർദേശം നൽകിയശേഷം പിന്നാലെയെത്തിയ തുത്തൂക്കുടി വണ്ടിയിൽ നാലുപേരെയും പൊലീസ് കയറ്റിവിട്ടു. ഒടുവിൽ നാലുപേരും മധുരബസിൽ കയറിശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.