തുരുത്തിയില്‍ വീട്ടിൽനിന്ന് 1.10 ലക്ഷം മോഷ്​ടിച്ചു

ചങ്ങനാശ്ശേരി: തുരുത്തിയിൽ ഒരു വീട്ടിൽനിന്ന് 1.10 ലക്ഷം കവർന്നു. രണ്ടു വീട്ടിൽ മോഷണശ്രമം നടന്നു. വ്യാഴാഴ്ച പുലര് ‍ച്ച ഒന്നിനാണ് സംഭവം. തുരുത്തി കൊച്ചീത്ര കെ.ടി. സെബാസ്റ്റ്യ​െൻറ (കുഞ്ഞച്ചന്‍കുട്ടി) വീട്ടിലെ അലമാരയിൽ വീടുപണിക്ക് സൂക്ഷിച്ച പണമാണ് നഷ്ടമായത്. വീടുപണി നടക്കുന്നതിനാൽ സമീപത്തെ കളത്തിപ്പറമ്പിൽ തോമാച്ച​െൻറ വാടക വീട്ടിലായിരുന്നു കെ.ടി. സെബാസ്റ്റ്യനും കുടുംബവും താമസിച്ചിരുന്നത്. വാടകവീടി​െൻറ തടികൊണ്ട് നിര്‍മിച്ച ജനാലയുടെ അഴികൾ അടര്‍ത്തിമാറ്റി മുറിയിൽ പ്രവേശിച്ച മോഷ്ടാക്കൾ കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച പണമാണ് കവർന്നത്. രാത്രി 12നാണ് ഉറങ്ങാൻ കിടന്നതെന്നു സെബാസ്റ്റ്യൻ പറഞ്ഞു. സമീപെത്ത കരിങ്ങട ജോജി, കൊച്ചീത്ര മനോജ് എന്നിവരുടെ വീട്ടിലും മോഷ്ടാക്കൾ കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. ചങ്ങനാശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. മോഷണം നടന്ന മുറിയിലെ ജനൽ കമ്പിയിൽ മണംപിടിച്ച പൊലീസ് നായ് എം.സി റോഡിൽ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിലെത്തി നിന്നു. ഇവിടെനിന്ന് മോഷ്ടാക്കള്‍ വാഹനത്തില്‍ കയറി പോയതായി സൂചനയുണ്ട്. മോഷണം നടന്ന വീടിനു സമീപെത്ത വീട്ടിലെ സി.സി ടി.വി കാമറ പൊലീസ് പരിശോധിച്ചതില്‍നിന്ന് മോഷ്ടാക്കളെക്കുറിച്ച് സൂചന ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.