ഈരാറ്റുപേട്ടയിൽ ഹർത്താൽ ഭാഗികം

ഈരാറ്റുപേട്ട: ഹർത്താൽ ഈരാറ്റുപേട്ടയിൽ ഭാഗികമായിരുന്നു. കടകമ്പോളങ്ങൾ ഭാഗികമായി തുറന്നു പ്രവർത്തിച്ചു. നഗരത്തിലെ നടയ്ക്കൽ, തെക്കേക്കര പ്രദേശങ്ങളിൽ കടകൾ തുറന്നു. ഒട്ടോറിക്ഷകൾ ഓടി. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. ഹർത്താൽ പൊതുെവ സമാധാനപരമായിരുന്നു. ശബരിമല തീർഥാടക വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. ഈരാറ്റുപേട്ട കടുവാമൂഴിയിൽനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. രാജേഷ് പാറയ്ക്കൽ, ഇ.ഡി. രമണൻ, കെ.കെ. സന്തോഷ് കുമാർ, മോഹനൻ തലനാട്, അനിത ജെ. നായർ, ഉഷ എം. നായർ, മനോജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. തിടനാട് നടത്തിയ പ്രകടനത്തിന് എം.എസ്. ശ്രീകാന്ത്, അരുൺ മനു ആണ്ടുക്കുന്നേൽ, ധനേഷ് തോമ്പിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.