സി.ഡി.എസ്​ ഓഫിസ് ഉപരോധിച്ചു

മുണ്ടക്കയം: മുരിക്കുംവയൽ ആയുർവേദ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ അനധികൃതമായി നിയമനം നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ . ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവരെ മുൻഗണന അനുസരിച്ച് നിയമിക്കണമെന്നായിരുന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനം. അർഹതയില്ലാത്തയാളെ നിയമിച്ചതായാണ് ആരോപണം. പഞ്ചായത്ത് അംഗങ്ങളായ കെ.സി. സുരേഷ്, എം.ബി. സനൽ, പ്രതീഷ്കുമാർ, രേഖ, ജെസി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. തുടർന്ന് പൊലീസ് എത്തി ചർച്ച നടത്തി. സ്വകാര്യ താൽപര്യത്തോടെയല്ല നിയമനം നടത്തിയതെന്നും ആരോപണം ഉയർന്ന സാഹചര്യത്തിൽ നിയമനം റദ്ദുചെയ്ത് പുതിയ നിയമനം നടത്താമെന്ന് സി.ഡി.എസ് ചെയർപേഴ്സൻ പ്രമീള ബിജു അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.