കരൾ നൽകാൻ ഭാര്യ തയാർ; ഉണ്ണികൃഷ്ണന് തുണയായി നാട്ടുകാർ

പൂഞ്ഞാർ: കുടുംബനാഥൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. പൂഞ്ഞാർ പനച്ചിപ്പാറ പാറയിൽകരോട്ട് ബി. ഉണ്ണികൃഷ്ണനാണ് (50) സഹായം തേടുന്നത്. കരൾ പകത്തുനൽകാൻ ഭാര്യ മിനിമോൾ തയാറാണെങ്കിലും ആവശ്യമായ ഭാരിച്ച തുക ഉണ്ണികൃഷ്ണനും കുടുംബത്തിനും താങ്ങാനാവില്ല. പൂഞ്ഞാറിൽ ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ ഇപ്പോൾ അമൃത ആശുപത്രിയിലെ ഡോ. എസ്. സുധീന്ദ്ര​െൻറ ചികിത്സയിലാണ്. ഭാര്യ മിനിയുടെ കരൾ മാറ്റിവെക്കാൻ ആവശ്യമായ പരിശോധന വിജയകരമായി പൂർത്തിയായി. നവംബർ 29ന് ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ചികിത്സ സഹായനിധിക്കായി നാട്ടുകാരുടെ സഹകരണത്തോടെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. മോഹനൻ നായർ കൺവീനറായും എബി ലൂക്കോസ് ചെയർമാനായും ശശിധരൻ നായർ ട്രഷററായും സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് പൂഞ്ഞാർ പനച്ചിപ്പാറ ശാഖയിൽ സമിതിയുടെ പേരിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 0761053000006097. IFSC: SIBL0000761.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.