സംസ്ഥാനത്തെ ആദ്യ 33 കെ.വി ഇന്‍ഡോര്‍ സബ്‌ സ്​റ്റേഷന്‍ മണിമലയില്‍

കാഞ്ഞിരപ്പള്ളി: മണിമല 33 കെ.വി സബ്‌ സ്റ്റേഷന്‍ മന്ത്രി എം.എം. മണി ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നാടിന് സമര്‍പ്പിക്കും. അനുബന്ധമായി പണികഴിപ്പിച്ച മണിമല ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് കെട്ടിടവും സബ്‌ സ്റ്റേഷനോടൊപ്പം ഉദ്ഘാടനം ചെയ്യും. മണിമല പഞ്ചായത്ത് അങ്കണത്തില്‍ എൻ. ജയരാജ് എം.എൽ.എ അധ്യക്ഷത വഹിക്കും. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തും. രാജു എബ്രഹാം എം.എൽ.എ മുഖ്യതിഥിയാകും. മണിമല, വെള്ളാവൂർ, കങ്ങഴ, ചിറക്കടവ്, റാന്നി, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ഏകദേശം 50,000 ഉപഭോക്താക്കൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും. ഈ മേഖലകളിലെ ദീര്‍ഘകാലത്തെ വോൾേട്ടജ് ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. മദ്രാസ് ഐ.ഐ.ടിയുടെ സാങ്കേതിക സഹായത്തോടെ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയിൽ ഗ്ലാസ് ഫൈബർ റീഇന്‍ഫോഴ്‌സ്ഡ് ജിപ്‌സം പാളികളാൽ നിർമിച്ച സബ്‌ സ്റ്റേഷൻ 10 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യത്തെ 33 കെ.വി ഇന്‍ഡോർ സബ് സ്റ്റേഷൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. 40ലധികം വര്‍ഷമായി വാടകക്കെട്ടിടത്തിൽ പ്രവര്‍ത്തിച്ചിരുന്ന സെക്ഷൻ ഓഫിസ് കെട്ടിടം അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടിയിരുന്നതിന് ഇതോടെ പരിഹാരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.