ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

ഏറ്റുമാനൂര്‍: എം.സി റോഡില്‍ പാറോലിക്കല്‍ ജങ്ഷന് സമീപം ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് പൊതി സ്വദേശികളായ ആല്‍ബർട്ട് (20), ബിബിന്‍രാജ് (19) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ആല്‍ബര്‍ട്ട് തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച ഉച്ചക്ക് 2.30നായിരുന്നു അപകടം. ബൈക്കി​െൻറ മുന്‍ഭാഗം ലോറിക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.