ശ്രീധരൻ പിള്ളയുടെ ആവശ്യം ഭരണഘടന വിരുദ്ധം -കാനം

കോഴിക്കോട്: ശബരിമല വിഷയത്തിൽ നിയമസഭ വിളിച്ചുചേർത്ത് പ്രമേയം പാസാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ ആവശ്യം ഭരണഘടന തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ച വിഷയത്തിൽ നിയമസഭ വിളിച്ചുകൂട്ടി പ്രമേയം പാസാക്കുക അസാധ്യമാണ്. അദ്ദേഹത്തി​െൻറ നിയമ പരിചയക്കുറവാകാം ഇങ്ങനെ പറയാൻ കാരണമെന്നും കാനം കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇത്തരം ഒരു ഓർഡിനൻസിനും സാധുതയില്ല. സുപ്രീംകോടതി വിധി ചാടിക്കടക്കാൻ കഴിയില്ല. വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാറി​െൻറ ബാധ്യതയാണ്. ശബരിമലയിലെ പൊലീസ് നടപടികൾ സംബന്ധിച്ച് അവർതന്നെയാണ് പരിശോധന നടത്തേണ്ടത്. ശബരിമല സന്ദർശിക്കാനുള്ള ഏതൊരു വിശ്വാസിയുടെയും ആവശ്യത്തെ പിന്തുണക്കും. ബി.ജെ.പിക്കൊപ്പം കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വർഗീയത പ്രചരിപ്പിക്കുകയാണ്. ഇതിന് രമേശ് ചെന്നിത്തല ജനങ്ങളോട് മറുപടിപറയേണ്ടിവരുമെന്നും കാനം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.