എം.ജി സർവകലാശാലയുടെ രണ്ടാമത്തെ സിനിമ ചിത്രീകരണം തുടങ്ങി

കോട്ടയം: എം.ജി സർവകലാശാലയുടെ രണ്ടാമത്തെ ചലച്ചിത്രം കോട്ടയത്ത് ചിത്രീകരണം തുടങ്ങി. മഹാത്മാഗാന്ധിയുടെ 150ാം ജന് മവാർഷികത്തോടനുബന്ധിച്ച് ലഹരിമുക്ത ഭാരതമെന്ന ആശയം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ട്രിപ്പ്' പേരിൽ സിനിമ നിർമിക്കുന്നത്. സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് സ്വിച്ച് ഓൺ നിർവഹിച്ചു. ചിത്രീകരണത്തിനു തുടക്കംകുറിച്ച് നടനും ചലച്ചിത്ര നിർമാതാവുമായ പ്രേംപ്രകാശ് ക്ലാപ്പടിച്ചു. അൻവർ അബ്ദുല്ലയും എം.ആർ. ഉണ്ണിയുമാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന് ജാസിഗിഫ്റ്റി​െൻറതാണ് സംഗീതം. അൻവർ അബ്ദുല്ലയുടേതാണ് തിരക്കഥ. എ. മുഹമ്മദ് ഛായാഗ്രഹണവും റഫീഖ് അഹമ്മദ്, ഒ.വി. ഉഷ, കെ. ജയകുമാർ, അൻവർ അബ്ദുല്ല എന്നിവർ ഗാനരചനയും നിർവഹിക്കുന്നു. ഇന്ദ്രൻസ്, കെ.ടി.സി. അബ്ദുല്ല, പുതുമുഖങ്ങളായ ആര്യ രമേശ്, കല്ല്യാൺ ഖന്ന, റജിൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തും. മിറ്റ ആൻറണി മേക്കപ്പും ജയരാജ് ഷൊർണൂർ വസ്ത്രാലങ്കാരവും അനീഷ് ഗോപാൽ കലാസംവിധാനവും റിഞ്ജു എഡിറ്റിങ്ങും നവാസ് അലി സഹസംവിധാനവും നിർവഹിക്കും. താനൂർ, കണ്ണൂർ, പയ്യോളി, ചെറായി, കോട്ടയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സർവകലാശാലയുടെ ജൈവം പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രം നിർമിക്കുന്നത്. സർവകലാശാല നിർമിച്ച ആദ്യ ചലച്ചിത്രം 'സമക്ഷം' നവംബറിൽ തിയറ്ററുകളിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.