പത്മചന്ദ്രൻ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​

കടുത്തുരുത്തി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി മുളക്കുളം ഡിവിഷൻ സി.പി.എം അംഗം പത്മചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച പത്മചന്ദ്രന് ഏഴ് വോട്ടും യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ജാൻസി മാത്യുവിന് അഞ്ച് വോട്ടും ലഭിച്ചു. സ്വതന്ത്ര അംഗം കെ.എ. തോമസ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസ് എം വിട്ട് എൽ.ഡി.എഫ് പിന്തുണയോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായ അന്നമ്മ രാജു പ്രസിഡൻറ് സ്ഥാനം രാജിെവച്ച ഒഴിവിലാണ് പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിപ്പ് ലംഘനത്തിന് കേരള കോൺഗ്രസ് നൽകിയ പരാതിയിൽ അന്നമ്മ രാജുവിന് വിധി എതിരാകുമെന്ന സൂചന ലഭിച്ചതോടെയാണ് അന്നമ്മ രാജി നൽകിയത്. തെരഞ്ഞെടുപ്പ് നടപടിക്ക് െഡപ്യൂട്ടി കലക്ടർ (എൽ.എ) മോൻസി പി. അലക്സാണ്ടർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.