ഏറ്റുമാനൂര്‍-അയര്‍ക്കുന്നം റോഡ്‌ നവീകരിക്കാൻ 10 കോടി

കോട്ടയം: കേന്ദ്ര റോഡ്‌ ഫണ്ടില്‍നിന്ന് ഏറ്റുമാനൂര്‍-അയര്‍ക്കുന്നം റോഡ്‌ ആധുനികരീതിയില്‍ നവീകരിക്കാൻ 10 കോടി അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. അയര്‍ക്കുന്നത്തുനിന്ന് പുളിഞ്ചുവട്‌-അറുമാനൂര്‍-പട്ടര്‍മഠം പാലം-കണ്ണംപുരയിടം-മാടപ്പാട്‌-മേക്കുന്ന്‌-ഊറ്റക്കുഴി-കോണിക്കല്‍പടി വഴി ഏറ്റുമാനൂരില്‍ എത്തുന്ന റോഡാണിത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയെയും അയര്‍ക്കുന്നം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഗ്രാമീണറോഡ്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരുന്നതോടെ തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവര്‍ക്ക്‌ പെരുന്തുരുത്തിയില്‍നിന്ന് തിരിഞ്ഞ്‌ ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്‌ എത്തി അയര്‍ക്കുന്നം-ഏറ്റുമാനൂര്‍ വഴി എം.സി റോഡിലേക്കും ജില്ലയിലെ വിവിധ തീർഥാടന കേന്ദ്രങ്ങളിലേക്കും സുഗമമായി യാത്രചെയ്യാനാകും. ആധുനിക നിലവാരത്തില്‍ ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ്‌ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്‌. നിലവിലെ റോഡ് മൂന്നുഭാഗമായി ടാര്‍ ചെയ്‌ത്‌ സിഗ്നല്‍ സംവിധാനങ്ങളും സ്ഥാപിക്കും. പെരുന്തുരുത്തിയില്‍നിന്ന് തെങ്ങണ-വാകത്താനം-പുതുപള്ളി-മണര്‍കാട്‌ വരെ റോഡിന്‌ കേന്ദ്ര റോഡ്‌ പദ്ധതിയില്‍ 20 കോടി മുടക്കി നവീകരിച്ചിരുന്നു. 17 കോടി വകയിരുത്തിയ ഏറ്റൂമാനൂര്‍-കല്ലറ റോഡി​െൻറ നവീകരണം അവസാനഘട്ടത്തിലാണെന്ന് ജോസ് കെ. മാണി എം.പി അറിയിച്ചു. റഫാൽ അഴിമതി: േകാൺഗ്രസ് ധർണ 15ന് േകാട്ടയം: റഫാൽ അഴിമതി, ഇന്ധന-പാചകവതക വിലവർധന എന്നീ വിഷയത്തിൽ കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ധർണ നടക്കും. എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രനിരീക്ഷകനടക്കം നേതാക്കൾ പെങ്കടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.