പ്രളയം; ജില്ലയിൽ പ്രാണിജന്യരോഗ സാധ്യതാപഠനം തുടങ്ങി

തൊടുപുഴ: ജില്ലയിൽ പ്രളയത്തിൽ കൂടുതൽ കെടുതികൾ നേരിട്ട പഞ്ചായത്തുകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റ്. ഇതോടനുബന്ധിച്ച് പ്രാണിജന്യരോഗ സാധ്യതാപഠനത്തി​െൻറ ഭാഗമായി തദ്ദേശീയരുെടയും ഇതരസംസ്ഥാനക്കാരുെടയും ഉൾപ്പെടെ 225 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. കൂടാതെ, പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് കൊതുകുകളെ ശേഖരിക്കുകയും ഇവയിൽ രോഗവാഹകരെ വേർതിരിച്ചു പഠനവും നടത്തും. പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ കൊതുക് നിവാരണം അനിവാര്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. കുഴികളിലും ഓടകളിലും വൃക്ഷച്ചുവട്ടിലും കെട്ടിനില്‍ക്കുന്ന വെള്ളം ചാലുകീറി ഒഴുക്കിക്കളയുകയോ മണ്ണിട്ടു മൂടുകയോ ചെയ്യണം. ഓടകളിലെ തടസ്സം മാറ്റി വെള്ളം സുഗമമായി ഒഴുകിപ്പോകുന്ന സാഹചര്യം സൃഷ്ടിക്കണം. ഉപയോഗശൂന്യമായ ടയറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, കുപ്പി, കപ്പ്, കവറുകള്‍ തുടങ്ങിയവ ശേഖരിച്ച് വെള്ളം കെട്ടിനില്‍ക്കാത്ത വിധം നീക്കംചെയ്യണമെന്നും മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധ നടപടികളുമായി വെള്ളത്തൂവൽ പഞ്ചായത്തിൽ പ്രാണിജന്യരോഗം പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയി ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. ജോൺ മാത്യു, ഹെൽത്ത് സൂപ്പർവൈസർ എം.എം. സോമി, എച്ച്.ഐമാരായ അരുൺ, രജിത് എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.