ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണം

കോട്ടയം: പ്രളയക്കെടുതി നേരിടേണ്ടിവന്ന ഭിന്നശേഷിയുള്ള വ്യക്തികൾക്കും വയോജനങ്ങൾക്കും കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഇന്ത്യയുമായി സഹകരിച്ച് വെച്ചൂർ, കുമരകം, ചൈതന്യ, ചേര്‍പ്പുങ്കൽ എന്നിവിടങ്ങളിൽ നടത്തിയ ക്യാമ്പിനോടനുബന്ധിച്ചാണ് വീല്‍ചെയർ, വാക്കർ, ഊന്നുവടികൾ, കസേരകൾ, ക്രച്ചസ് എന്നിവ വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനിൽ പെരുമാനൂർ, സ്‌പെഷൽ എജുക്കേറ്റേഴ്‌സായ സിസ്റ്റർ സിമി, സിസ്റ്റർ നിഖില, മൊബിലിറ്റി ഇന്ത്യ പ്രതിനിധികളായ സമ രാജു, ഫിലിപ്, റിഷാദ്, ഷുക്കൂർ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.