മലമുകളിൽനിന്ന്​ പാറ വീണ്​ വീട്​ തകർന്നു; ഏക്കറുകണക്കിന് കൃഷിക്ക്​ നാശം

നെടുങ്കണ്ടം (ഇടുക്കി): മാവടിക്ക് സമീപം മലമുകളിൽനിന്ന് വൻ പാറ വീണ് വീട് പൂർണമായി തകർന്നു. മൂന്ന് ആടുകൾ ചത്തു. ഏക്കറുകണക്കിന് കൃഷിയിടം നശിച്ചു. ബുധനാഴ്ച വൈകീേട്ടാടെ മരങ്ങാട്ട് ജോസി​െൻറ വീടിന് മുകളിലൂടെ താഴേക്ക് ഉരുണ്ടാണ് തകർന്നത്. തോണ്ടുകുഴിയിൽ തങ്കച്ച​െൻറ പുരയിടത്തി​െൻറ മുകൾ ഭാഗത്തുനിന്നാണ് പാറ പതിച്ചത്. പറമ്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന തങ്കച്ചൻ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. വലിയ മലഞ്ചെരിവാണ് പ്രദേശം. താഴേക്ക് വന്ന പാറ തങ്കച്ച​െൻറ ആട്ടിൻ കൂടിന് മുകളിലേക്ക് പതിച്ചു. മൂന്ന് ആടുകൾ ചത്തു. തുടർന്ന് വീണ്ടും താഴേക്ക് ഉരുളുകയും മരങ്ങാട്ട് ജോസി​െൻറ വീടിന് മുകളിലേക്ക് പതിക്കുകയും ചെയ്തു. വീട് പൂർണമായും തകർന്നു. ജോസി​െൻറ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന കുഞ്ഞുമോൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്താണ് അപകടം. സംഭവത്തിൽ കുഞ്ഞുമോന് നിസ്സാര പരിക്കേറ്റു. പാറ ഉരുണ്ടുപോയ ഭാഗത്തെ ഏക്കറുകണക്കിന് കൃഷി നശിച്ചു. തങ്കച്ച​െൻറ പുരയിടത്തിലെ നല്ലൊരു ഭാഗം കൃഷിയും നശിച്ച അവസ്ഥയിലാണ്. നിലവിൽ തടഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ് പാറ. ശക്തമായ മഴ പെയ്താൽ താഴേക്ക് ഉരുളാനാണ് സാധ്യത. പാറ ഉരുണ്ടാൽ അപകടം സംഭവിക്കാൻ സാധ്യതയുള്ള വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് പാറയുടെ ചുവട്ടിലെ മണ്ണ് നീങ്ങിയതാണ് അപകട കാരണം. സ്ഥലം സന്ദർശിച്ച റവന്യൂ അധികൃതർ അടിയന്തരമായി പാറ പൊട്ടിച്ചുമാറ്റുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.