ചിങ്ങവനത്ത്​ 11 കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ്​ പിടിയിൽ

കോട്ടയം: ചിങ്ങവനത്ത് വൻ കഞ്ചാവ് വേട്ട. അപകടത്തിൽപെട്ട ബൈക്കിൽ കടത്തിയ 11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒപ്പമുണ്ടായിരുന്നയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊല്ലം ചിതറ സ്വദേശി വിപിൻ ദാസിനെയാണ് (അച്ചു -27) ചിങ്ങവനം പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 11.30ന് ചിങ്ങവനം പുത്തൻപള്ളിക്കു സമീപമായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് അമിത വേഗത്തിെലത്തിയ ബൈക്ക് എതിർദിശയിൽനിന്ന് എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ഇതോടെ ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കൾ ഇറങ്ങി പള്ളിയുടെ ഭാഗത്തേക്ക് ഓടി. സംശയം തോന്നിയ നാട്ടുകാർ പിന്നാലെ ഓടി. ഇതിനിടെ ഇവർ കൈയിൽ കരുതിയിരുന്ന ബാഗ് പള്ളിയുടെ ശവക്കോട്ടയിലേക്ക് വലിച്ചെറിഞ്ഞു. രക്ഷപ്പെട്ട യുവാക്കൾ കഞ്ചാവ് എടുക്കാൻ മടങ്ങിയെത്തി. ഇൗ സമയം പൊലീസിനെ കണ്ട് ഒരാൾ ഒാടി രക്ഷപ്പെട്ടു. മറ്റെയാളെ പൊലീസ് പിടികൂടി. അസമിൽനിന്ന് 15,000 രൂപക്കാണ് ഇവർ ഒരുകിലോ കഞ്ചാവ് വാങ്ങുന്നത്. ലോറിയിൽ ഏറ്റുമാനൂരിലെത്തിച്ച് കഞ്ചാവ് ഇവർ ഏറ്റുവാങ്ങുകയായിരുന്നു. തുടർന്ന് കൊട്ടാരക്കരയിൽ കഞ്ചാവ് എത്തിച്ചുനൽകി കിലോക്ക് 50,000 രൂപക്കാണ് വിൽക്കുന്നത്. ഇവർ മുമ്പും ഇതേ സ്ഥലത്ത് കഞ്ചാവ് വാങ്ങാൻ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.