കഞ്ചാവ് വലിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാർഥി ആശുപത്രിയിൽ

ഗാന്ധിനഗർ: കഞ്ചാവ് വലിച്ചതിനെത്തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച 14കാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. അസ്വസ്ഥത പ്രകടിപ്പിക്കുകയും മുഖത്തിന് നീരുവരുകയും ചെയ്തതിനെത്തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് ്കഞ്ചാവ് വലിച്ചവിവരം ഒളശ്ശ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥി വെളിപ്പെടുത്തിയത്. ഉടൻ വീട്ടുകാർ ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും എത്തിച്ചു. അത്യാഹിത വിഭാഗത്തിലെ മെഡിസിൻ വിഭാഗം പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. വിദ്യാർഥിക്ക് എവിടെനിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.