ആംബുലൻസ് വിവാദം: പഞ്ചായത്തിനെതിരെ സമരവുമായി സി.പി.എമ്മും സി.പി.​െഎയും

കുമളി: ഗ്രാമപഞ്ചായത്തി​െൻറ ആംബുലൻസി​െൻറ എൻജിൻ നമ്പറിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് സി.പി.എം, സി.പി.ഐ കക്ഷികൾ രംഗത്തെത്തി. ആംബുലൻസ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ടെസ്റ്റിനായി എത്തിച്ച ഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് എൻജിനിലെ നമ്പറിൽ കൃത്രിമം കണ്ടെത്തിയത്. രണ്ടുവർഷമായി ഓട്ടം മുടങ്ങിക്കിടന്നിരുന്ന ആംബുലൻസ് പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെയാണ് ഓടിക്കാൻ തീരുമാനിച്ചത്. ആംബുലൻസി​െൻറ എൻജിൻ അധികൃതർ അറിയാതെ മാറ്റി ഘടിപ്പിച്ചതാണെന്ന സംശയത്തെ തുടർന്ന് വാഹന വകുപ്പ് ആംബുലൻസിന് ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നു. വാർത്തയായതോടെ സംഭവം അന്വേഷിക്കാൻ സി.പി.എം അംഗങ്ങൾ കത്ത് നൽകി. ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം-സി.പി.െഎ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും നടത്തി. സി.പി.എം നേതാക്കളായ ദേവസ്യ, പ്രജീഷ്, വിനോദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. വാഹനം വിശദമായ പരിശോധനക്ക് വിധേയമാക്കാൻ കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു. എൻ.ജി.ഒ യൂനിയൻ മേഖല മാർച്ച് തൊടുപുഴ: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ ജീവനക്കാരുടെ മേഖല മാർച്ച് വ്യാഴാഴ്ച ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. തൊടുപുഴ, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിലാണ് മാർച്ചും ധർണയും. രാവിലെ 11.30ന് തൊടുപുഴ സിവിൽ സ്റ്റേഷനിൽനിന്ന് ആരംഭിച്ച് മുനിസിപ്പൽ മൈതാനിയിൽ ധർണ നടക്കും. യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സീമ എസ്. നായരും ചെറുതോണിയിൽ പെട്രോൾ പമ്പ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ നടക്കുന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം എസ്. ജയശ്രീയും കട്ടപ്പന ഇടുക്കികവലയിൽ ആരംഭിച്ച് മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന ധർണ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി.എസ്. സുരേഷ് കുമാറും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.