എല്ലപ്പെട്ടി എസ്​റ്റേറ്റിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദൂരൂഹതയെന്ന് ഭാര്യ

മൂന്നാര്‍: മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റില്‍ ഗണേഷ​െൻറ (38) മരണത്തിൽ ദുരൂഹയുള്ളതായി ഭാര്യ ഹേമലത. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഹേമലത നല്‍കിയ പരാതിയെ തുടർന്ന് മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ സി.ഐ സാംജോസി​െൻറ നേതൃത്വത്തില്‍ എസ്.ഐ ലൈജുമോന്‍ എസ്‌റ്റേറ്റിലെത്തി അന്വേഷണം നടത്തി. 2016 ഡിസംബര്‍ ആറിനാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്ലുമേട്ടില്‍ ഗണേഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതിന് ഫാക്ടറിലേക്ക് ജോലിക്കുപോയ ഗണേഷനെ പുലര്‍ച്ച പുല്ലുമേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാന്‍ ഡോക്ടര്‍ നിർദേശിച്ചെങ്കിലും എസ്‌റ്റേറ്റിലെ ചിലര്‍ പണെച്ചലവ് അധികമാകുമെന്ന് പറഞ്ഞ് ഹേമലതയെ പിന്തിരിപ്പിച്ചു. മൃതദേഹം ദഹിപ്പിക്കാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ചിലര്‍ നിർബന്ധിച്ചെങ്കിലും ഭാര്യ സമ്മതിക്കാതെ വന്നതോടെ എസ്‌റ്റേറ്റിന് സമീപത്തെ ചുടുകാട്ടില്‍ മറവ് ചെയ്യുകയായിരുന്നു. എന്നാല്‍, രാത്രിയില്‍ ജോലിക്കുപോയ ഗണേഷന്‍ രാത്രി 11ന് വീട്ടിലേക്ക് മടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞതും മൃതദേഹം ദഹിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധം പ്രകടപ്പിച്ചതുമാണ് ഭാര്യയുടെ സംശയത്തിന് കാരണം. ദേവികുളം ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചാലുടന്‍ മൃതദേഹം പോസ്റ്റ്േമാർട്ടം നടത്താനാണ് പൊലീസി​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.