ദേശീയ മെഡിക്കൽ കമീഷൻ ബിൽ: സെമിനാർ നാളെ

കോട്ടയം: മെഡിക്കൽ സർവിസ് സ​െൻററി​െൻറ(എം.എസ്.സി) ആഭിമുഖ്യത്തിൽ 'ദേശീയ മെഡിക്കൽ കമീഷൻ ബില്ലി​െൻറ സാമൂഹിക പ്രത്യാഘാതങ്ങൾ' വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് പി.ടി.എ ഹാളിൽ ശനിയാഴ്ച രാവിലെ 9.30നാണ് സെമിനാർ. 'ദേശീയ മെഡിക്കൽ കമീഷൻ -പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളിയോ, പരിഹാരമോ?', 'ആരോഗ്യമേഖലയിലെ തൊഴിലവകാശ ലംഘനങ്ങൾ' എന്നിങ്ങനെ രണ്ടു വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെടുമെന്ന് സ​െൻറർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ പാർലമ​െൻറ് അംഗവും ആരോഗ്യകാര്യ പാർലമ​െൻററി സ്റ്റാൻഡിങ് കമ്മിറ്റി മുൻ അംഗവുമായ ഡോ.തരുൺ മണ്ഡൽ, യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻറ് ജാസ്മിൻ ഷാ എന്നിവർ വിഷയം അവതരിപ്പിക്കും. പ്രഫ. വിനായക് നർലികർ(മഹാരാഷ്ട്ര), കോട്ടയം മെഡിക്കൽ കോളജ് വകുപ്പ് മേധാവി ഡോ.സി.പി. വിജയൻ, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ.വി. മധു എന്നിവർ പങ്കെടുക്കും. എം.എസ്സി സംസ്ഥാന കൺവീനർ ഡോ.കെ. ഹരിപ്രസാദ്, ഡിസാസ്റ്റർ മാനേജ്മ​െൻറ് കോ-ഓഡിനേറ്റർ ഡോ.അൻഷുമാൻ മിത്ര, ജില്ല കോ-ഓഡിനേറ്റർ ഡോ.മുഹമ്മദ് ഷഫീഖ്, കോട്ടയം മെഡിക്കൽ കോളജ് യൂനിറ്റ് സെക്രട്ടറി എസ്. മനുരാജ് എന്നിവരും പെങ്കടുത്തു. വാകത്താനം ഉപതെരഞ്ഞെടുപ്പ്: വോെട്ടണ്ണൽ ഇന്ന് വാകത്താനം: ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വോെട്ടണ്ണൽ വെള്ളിയാഴ്ച നടക്കും. വാകത്താനം പഞ്ചായത്തിലെ മരങ്ങാട് വാർഡിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ രാവിലെ എട്ടിന് വാകത്താനം ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കും. എൽ.ഡി.എഫിലെ സി.പി.എം അംഗം ഗോപിദാസ് മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. സി.പി.എമ്മിലെ അരുണിമ പ്രദീപ്, കോൺഗ്രസിലെ പി.കെ. ചെല്ലപ്പൻ, ബി.ജെ.പിയിലെ സജി തോമസ് എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഫലം ഭരണത്തിൽ നിർണായകമാകും. എൽ.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. യു.ഡി.എഫ്-ഒമ്പത്, എൽ.ഡി.എഫ്- -8, ബി.ജെ.പി--ഒന്ന്, സ്വതന്ത്രർ--രണ്ട് എന്നിങ്ങനെയാണ് നിലവിൽ കക്ഷിനില. രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്. കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിൽക്കുകയായിരുന്നു. വ്യാഴാഴ്ച വാകത്താനം മരങ്ങാട് ഗവ. എൽ.പി സ്കൂളിലായിരുന്നു വോട്ടെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.