മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് കളിക്കുന്നു ^ഹമീദ് വാണിയമ്പലം

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് കളിക്കുന്നു -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഓഖി ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് പാര്‍ട്ടി സമ്മേളനത്തിനിടെ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്ര പുറത്തറിഞ്ഞ അവസാനകാര്യം മാത്രമാണ്. ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെ സാധാരണക്കാരുടെ അവകാശങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ പോലും ഖജനാവില്‍ പണമില്ലെന്ന് ധനമന്ത്രി പറയുമ്പോഴും മുഖ്യമന്ത്രിയും കൂട്ടരും ആഡംബര ജീവിതം തുടരുകയാണ്. ഒരു പ്രയോജനവുമില്ലാതെ ആശ്രിതരെയും സ്തുതിപാഠകരെയും ഉപദേശകരായി നിയമിച്ച് ലക്ഷക്കണക്കിന് രൂപയാണ് ശമ്പളയിനത്തില്‍ ചെലവഴിക്കുന്നത്. അധികാരത്തിലേറി ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ ചികിത്സ ചെലവിനത്തില്‍ മന്ത്രിമാര്‍ ചെലവഴിച്ചത് 23 ലക്ഷം രൂപയാണ്. ആരോഗ്യമന്ത്രിയുടെ കണ്ണടക്ക് മുപ്പതിനായിരം രൂപയാണ് ഖജനാവില്‍ നിന്നെടുത്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ധൂര്‍ത്തും ആഡംബര ജീവിതവും മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്നും ഇടത് മന്ത്രിമാരുടെ ഒന്നരവര്‍ഷത്തെ ചെലവ് ധവളപത്രം പുറപ്പെടുപ്പിച്ച് ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.