വല്ലകം പാടത്ത് നാടൻ വി​െത്തറിഞ്ഞ്​ എം.ജി കൃഷി തുടങ്ങി

കോട്ടയം: എം.ജി സർവകലാശാലയുടെ അന്തർ സർവകലാശാല ജൈവസുസ്ഥിര കൃഷി പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ വൈക്കം വല്ലകത്ത് പാട്ടത്തിനെടുത്ത ആറേക്കർ തരിശുപാടത്ത് തനത് നാടൻ നെൽവിത്തിനങ്ങളുടെ കൃഷിക്ക് തുടക്കമിട്ടു. പരമ്പരാഗത ആരോഗ്യസംരക്ഷണ പ്രതിവിധികളിൽ ഉപയോഗിക്കുന്ന രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ വിത്തിനങ്ങളാണ് വിതച്ചത്. ഏപ്രിലിൽ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര പ്രകൃതി ജൈവസംഗമേത്താടനുബന്ധിച്ച് ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തുകയാണ് ലക്ഷ്യം. ജൈവകൃഷി പരമ്പരാഗത കൃഷിയിലേക്കുള്ള തിരിച്ചുപോക്കല്ല, മറിച്ച് അതിജീവനത്തിനുള്ള നവീന മാതൃകയാണെന്ന് വിത ഉദ്ഘാടനം ചെയ്ത വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ അഡ്വ. പി.കെ. ഹരികുമാർ, ജൈവം ജനറൽ കൺവീനറും രജിസ്ട്രാറുമായ എം.ആർ. ഉണ്ണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. മോഹനൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഉദയകുമാർ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുലോചന പ്രഭാകരൻ, കൃഷി ഓഫിസർ വി.എം. സീന, കെ.ജി. ഷാജി, ടെക്നിക്കൽ ഓഫിസർ എബ്രഹാം മാത്യു എന്നിവർ സംസാരിച്ചു. കേരള ജൈവകർഷകസമിതി സംസ്ഥാന സെക്രട്ടറി ജോർജ് മുല്ലക്കര, കോഒാഡിനേറ്റർ ജി. ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.