നീതി മെഡിക്കൽ സ്​റ്റോർ ഉദ്​ഘാടനം ചെയ്തു

കങ്ങഴ: സർവിസ് സഹകരണ ബാങ്ക് ഉടമസ്ഥതയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കങ്ങഴ സർവിസ് സഹകരണ ബാങ്കി​െൻറ പ്രവർത്തനം ശ്ലാഘനീയമാണെന്ന് എം.എൽ.എ പറഞ്ഞു. ആദ്യ വിൽപന കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. പ്രദീപ് നിർവഹിച്ചു. ഭക്ഷ്യമേഖലയിൽ നൂതന ആശയങ്ങൾ വേണം -ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് കോട്ടയം: പാരമ്പര്യഭക്ഷണങ്ങളെ പുതിയ കാലത്തിന് യോജിക്കുന്ന തരത്തിൽ മാറ്റിയെടുക്കാനുള്ള നൂതന ആശയങ്ങൾ പുതുതലമുറയിൽനിന്നുണ്ടാകണമെന്ന് കേരള ഇൻഡസ്ട്രിയൽ ഡെവലപ്മ​െൻറ് കോർപറേഷൻ (കെ.എസ്.െഎ.ഡി.സി) ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. ബി.സി.എം കോളജ് ഫുഡ് സയൻസ് ഡിപാർട്മ​െൻറ് ആഭിമുഖ്യത്തിൽ രൂപം നൽകിയ ഫുഡ് ടെക്‌നോളജി ഇൻകുബേഷൻ സ​െൻററി​െൻറയും ദേശീയ സെമിനാറി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 40 ശതമാനം ഭക്ഷണവസ്തുക്കളും പഴവർഗങ്ങളും മറ്റും പാഴായിപ്പോകുന്നത് സംസ്കരിച്ചെടുക്കാനുള്ള നൂതനമാർഗങ്ങളില്ലാത്തതിനാലാണ്. ഇൻകുബേഷൻ സ​െൻററിന് കെ.എസ്.െഎ.ഡി.സി അഞ്ചു ലക്ഷം രൂപ ആദ്യ ഗഡു സഹായം നൽകുമെന്നും ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. സെമിനാറിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ ഫുഡ് ഫോട്ടോഗ്രഫി മത്സരവിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബെറ്റ്‌സി, കോർപറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി ഫാ. ഫിൽമോൻ കളത്ര, ഫുഡ് സയൻസ് വിഭാഗം മേധാവി അഞ്ജു അനറ്റ് ചെറിയാൻ, അസി. പ്രഫസർ ആഷ യോഹന്നാൻ, ജില്ല ബേക്കറി അസോസിയേഷൻ പ്രസിഡൻറ് ജി. രവീന്ദ്രൻ, സെക്രട്ടറി സി.പി. പ്രേംരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബേക്കറി ഉടമകളുടെ സംഘടനയായ ബേക്സി​െൻറ സഹകരണത്തോടെ 'ഹെൽത്തി ബേക്സ്' എന്ന പേരിൽ നടത്തിയ സെമിനാറിൽ സി.എഫ്.ടി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സുധീർ ജി. വാൽഡേ, ചെന്നൈ ലയോള കോളജ് ഡിപാർട്മ​െൻറ് ഓഫ് ഫുഡ് കെമിസ്‌ട്രി ഫുഡ് പ്രോസസിങ് സയൻസ് അസി. പ്രഫ. ദിവ്യ ക്രിസ്തദോസ് എന്നിവർ ക്ലാസ് നയിച്ചു. ദലിത് പ്രതിഷേധ സായാഹ്നം കോട്ടയത്ത് കോട്ടയം: ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംവരണ സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് നാലിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ദലിത് പ്രതിഷേധ സായാഹ്നം നടത്തും. എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച് അധ്യക്ഷതവഹിക്കും. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.