സ്വർണത്തട്ടിപ്പ്​: പ്രതികൾ പിടിയിൽ

മറയൂർ: മേലാടി ഭാഗത്ത് ചായക്കട ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ഇതര സംസ്ഥാന തട്ടിപ്പുകാർ മലപ്പുറത്ത് അറസ്റ്റിൽ. കഴിഞ്ഞമാസം 13നാണ് സ്വർണംപൂശിയ ലോഹക്കഷണം നൽകി മറയൂർ കോച്ചാരം സ്വദേശി സുരേഷി​െൻറ പക്കൽനിന്ന് ഒന്നര ലക്ഷം രൂപ തട്ടിയത്. സുരേഷിനെ കബളിപ്പിച്ച് ഒന്നര ലക്ഷം തട്ടുന്നതിൽ പ്രധാന പങ്കുവഹിച്ച അസം സ്വദേശി മുഹമ്മദ് നൂറുൽ അമീൻ (25), സുഹൃത്തുക്കളായ അബ്ദുൽ സലാം, ഷാ ആലം, മുഹമ്മദ് ബാറിസ്ലാം, എന്നിവരെയാണ് മലപ്പുറം സി.െഎ എ. േപ്രംജിത്തി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. പഴയ വീട് പൊളിക്കുന്നതിനിടെ സ്വർണനിധി കിട്ടിയെന്ന് ധരിപ്പിച്ച് മലപ്പുറം കോട്ടപ്പടി സ്വദേശിയിൽനിന്ന് 15 ലക്ഷം തട്ടിയെടുക്കുന്നതിനിടെയാണ് വേഷം മാറിയെത്തിയ സി.ഐയും സംഘവും യുവാക്കളെ പിടികൂടിയത്. ഇവരിൽനിന്ന് 1.90 ലക്ഷം വരുന്ന രണ്ടായിരത്തി​െൻറ വ്യാജകറൻസികളും സ്വർണനിറമുള്ള ലോഹക്കട്ടികളും പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.