ഓപറേഷൻ ശരണബാല്യം -രണ്ടുപെൺകുട്ടികളെ മോചിപ്പിച്ചു

പത്തനംതിട്ട: ഓപറേഷൻ ശരണബാല്യം പ്രവർത്തനത്തിലൂടെ തുലാപ്പള്ളിയിൽനിന്ന് രണ്ടു പെൺകുട്ടികളെ മോചിപ്പിച്ചു. മാല, വള തുടങ്ങിയവ വിൽപന നടത്തുന്നതിനായി ഇതര സംസ്ഥാനത്തുനിന്ന് എത്തിച്ച രണ്ട് കുട്ടികളെയാണ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള ചൈൽഡ് റെസ്ക്യൂ ഫോഴ്സ് മോചിപ്പിച്ചത്. കുട്ടികളെ പെൺകുട്ടികൾക്കായുള്ള ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പിന്നീട് കുട്ടികളെ ചൈൽഡ് വെൽെഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി തുടർസംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കും. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എ.ഒ. അബീൻ, നിലക്കൽ എസ്.ഐ ശ്രീജിത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.