മധുവി​െൻറ കൊലപാതകം: ഇടുക്കിയിൽ 24 മണിക്കൂർ സത്യഗ്രഹം

കട്ടപ്പന: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇടുക്കി കട്ടപ്പന നഗരസഭ കൗൺസിലറും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ് മാലിയിൽ അമ്പലക്കവല ആദിവാസി കോളനിയിൽ 24 മണിക്കൂർ സത്യഗ്രഹം ആരംഭിച്ചു. ചിത്രകാരൻ ജോസ് ആൻറണി ഉദ്ഘാടനം ചെയ്തു. ഗിരീഷിനെ കോളനിയിലെ മുതിർന്ന ആദിവാസി സ്ത്രീ ചിന്നമ്മ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് ചിത്രകാരന്മാർ വലിയ കാൻവാസിൽ ചിത്രം വരച്ച് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തിരക്കഥാകൃത്ത് അനിൽ കെ. ശിവറാം അധ്യക്ഷതവഹിച്ചു. കവി കാഞ്ചിയാർ മോഹനൻ, മാധ്യമ പ്രവർത്തകരായ എം.സി. ബോബൻ, എസ്. സൂര്യലാൽ, ജയ്ബി ജോസഫ്, സാംസ്കാരിക പ്രവർത്തകരായ പി.ജെ. സത്യപാലൻ, അനിൽ ഇലവന്തിക്കൽ, ജോസൻ കെ. ജോസ്, ഷിബു ഇൻസൈറ്റ്, സജി ഗോപാലൻ, അഡ്വ. ദീപു തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറും എഴുത്തുകാരനുമായ ജിജി കെ. ഫിലിപ് നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.