ഉറങ്ങിക്കിടന്ന അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: യുവാവ്​ പിടിയിൽ

ചങ്ങനാശ്ശേരി: വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ വെരൂർ വടക്കേക്കര കുളങ്ങരവീട്ടിൽ അനിൽകുമാറാണ് (32) അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. മുത്തശ്ശന്‍ കൃഷ്ണനൊപ്പം സ്വീകരണമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ച അഞ്ചുമണിയോടെ കുട്ടിനിലവിളിച്ചതിനെത്തുടര്‍ന്ന് മുത്തശ്ശനും അകത്തെ മുറിയില്‍ കിടന്നുറങ്ങിയ മാതാപിതാക്കളും ഉണര്‍ന്നു. ഈ സമയം ഒരാള്‍ പുറത്തേക്ക് ഇറങ്ങിയോടുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടുകാർ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ നഷ്ടപ്പെട്ട ഇയാളുടെ ചെരിപ്പ് മുറിക്കകത്തുനിന്ന് ലഭിച്ചിരുന്നു. ഉയരം കൂടിയ ആളാണ് വീട്ടിൽ കയറിയതെന്ന് വീട്ടുകാർ മൊഴിനൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലും വീടിനു സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചതി​െൻറ അടിസ്ഥാനത്തിലുമാണ് പ്രതി പിടിയിലായത്. കുട്ടിയുടെ കാലില്‍ കിടന്ന സ്വർണ പാദസരം അപഹരിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് മുത്തശ്ശന്‍ കൃഷ്ണ​െൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എസ്.ഐ മനു വി. നായരുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.