സുപ്രീം കോടതി: പരാതികൾ പരിഹാര ഘട്ടത്തിൽ ^ജസ്​റ്റിസ് കുര്യൻ ജോസഫ്

സുപ്രീം കോടതി: പരാതികൾ പരിഹാര ഘട്ടത്തിൽ -ജസ്റ്റിസ് കുര്യൻ ജോസഫ് തൃശൂർ: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ താനടക്കമുള്ള ജഡ്ജിമാർ വാർത്തസമ്മേളനം നടത്താനിടയായ സംഭവത്തിലെ പരാതികൾ പരിഹരിച്ചു വരികയാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതിപീഠത്തി​െൻറ വിശ്വാസ്യത വർധിപ്പിക്കാനാണ് ജഡ്ജിമാർ അത്തരമൊരു നിലപാട് സ്വീകരിച്ചെതന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കങ്ങൾ തുടരാൻ പാടില്ല. ഇരു കൂട്ടരും ഒത്തു പോകണം. പലയിടത്തുനിന്നും ഇതി​െൻറ നല്ല സൂചന കണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.