ഓട്ടോ ഡ്രൈവർക്ക് സൂര്യാതപമേറ്റു

തൊടുപുഴ: . തൊടുപുഴക്ക് സമീപം ചാലംകോട് വഴിക്കല പുത്തൻപുരയിൽ വി.എൻ. ബിജുവിനാണ് (45) മുഖത്ത് പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചക്കുശേഷം തൊടുപുഴ റസ്റ്റ് ഹൗസിന് മുന്നിലെ സ്റ്റാൻഡിൽ ഓട്ടോയിലിരിക്കെയാണ് പൊള്ളലേറ്റതെന്ന് ബിജു പറഞ്ഞു. മുഖത്ത് പുകച്ചിൽ തോന്നിയപ്പോൾ കൈകൊണ്ട് തിരുമ്മി. അപ്പോൾ മുഖത്തെ തൊലി ഇളകി. ഉടൻ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തി. സൂര്യാതപമേറ്റതാെണന്നാണ് ഡോക്ടർ പറഞ്ഞതെന്ന് ബിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.