മണ്ണാർക്കാട്ട്​ യൂത്ത്‌ ലീഗ് പ്രവർത്തകൻ കുത്തേറ്റ്​ മരിച്ചു

pkgsafeer23 സഫീർ മണ്ണാർക്കാട് (പാലക്കാട്): മണ്ണാർക്കാട് കോടതിപ്പടിയിലെ തുണിക്കടയിൽ യുവാവ്‌ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭ കൗൺസിലർ വറോടൻ സിറാജുദ്ദീ​െൻറ മകനുമായ സഫീറാണ് (23) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവർ ഓടിരക്ഷപ്പെട്ടു. സഫീർ യൂത്ത്‌ ലീഗ്- എം.എസ്.എഫ് പ്രവർത്തകനാണ്. കുന്തിപ്പുഴ മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി.പി.ഐ-മുസ്ലിം ലീഗ്‌ സംഘർഷം നിലനിന്നിരുന്നു. നേരത്തേ സിറാജുദ്ദീ​െൻറ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു. കുന്തിപ്പുഴ നമ്പിയൻകുന്ന് സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് സംഘർഷാവസ്ഥയെത്തുടർന്ന് പൊലീസ് കാവലേർപ്പെടുത്തി. യൂത്ത്ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുനീർ, ഷെഹല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.