ജനകീയ കൂട്ടായ്​മയിൽ തിരുവാറ്റ തോട്​ നവീകരിക്കുന്നു; 180 ഏക്കർ പാടം ഹരിതാഭമാകും

കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തിരുവാറ്റ തോട് നവീകരിക്കും. വർഷങ്ങളായി തരിശുകിടന്ന 180 ഏക്കർ പാടത്ത് കൃഷിയുമിറക്കും. ചുങ്കം തേക്കുംപാലത്തിൽനിന്ന് ആരംഭിച്ച് കുടയംപടിവഴി തിരുവാറ്റയിൽ എത്തി വീണ്ടും മീനച്ചിലാറിൽ എത്തുന്ന മൂന്നര കിലോമീറ്റർ നീളമുള്ള തോടാണിത്. വരൾച്ച കനക്കുംമുേമ്പ എട്ട് െറസിഡൻറ്സ് അസോസിയേഷനുകൾ പ്രവർത്തിക്കുന്ന പുല്ലരിക്കുന്ന് മേഖലയിലെ നൂറുകണക്കിന് വീടുകളിൽ ജലക്ഷാമം രൂക്ഷമാണ്. വർഷങ്ങളായി മാലിന്യം നിറഞ്ഞ തോട് നവീകരിച്ച് ജലമൊഴുക്ക് സാധ്യമായാൽ മേഖലയിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. ഇതിനൊപ്പം അനധികൃത കൈയേറ്റവും ഒഴിപ്പിക്കാനാകും. തോടി​െൻറ വശങ്ങൾ പലയിടത്തും ഇടിഞ്ഞ് നീഴൊരുക്ക് നിലച്ചിരിക്കുകയാണ്. ജലമെത്തിയാൽ പ്രദേശത്തെ തരിശുകിടക്കുന്ന പാടത്ത് കൃഷിയിറക്കാൻ കർഷകരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കരിയംപാടം (110 ഏക്കർ), കീഴേപാടം (10 ഏക്കർ), കുഴിവേലി പാടശേഖരം (50 ഏക്കർ), തഴമത പാടശേഖരം (10 ഏക്കർ) തുടങ്ങിയ പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്ന പ്രധാനതോടാണിത്. കരിയംപാടത്ത് കൃഷിയിറക്കിയെങ്കിലും കർഷകർക്ക് സർക്കാർ സബ്സിഡി കൃത്യമായി കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. സമീപത്തെ മറ്റ് പാടത്തേക്ക് ജലമെത്തിക്കുന്ന പ്രധാനതടസ്സം ബണ്ട് നിർമാണമായിരുന്നു. തോട് നവീകരണത്തിന് മുന്നോടിയായി ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ മൂന്നാഴ്ച മുമ്പ് ബണ്ട് പൊളിച്ചുമാറ്റിയതോടെയാണ് തോട് നവീകരണം എളുപ്പമായത്. വരൾച്ചക്ക് മുേമ്പ ജലക്ഷാമത്തിൽ വലയുന്ന പ്രദേശവാസികളും തോട് നവീകരണത്തിന് ഒപ്പംചേർന്നിട്ടുണ്ട്. കിണറുകളിൽ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണിവർ. തോട് നവീകരണത്തിന് മുന്നോടിയായി കോട്ടയം നഗരസഭ കൗൺസിലർമാരായ ടെൽമ ജോൺ, ജോമോൾ ജയിംസ്, െറസിഡൻറ് അസോസിയേഷൻ ഭാരവാഹികൾ പ്രഫ. ജോൺസൺ, അലക്സ്, അഡ്വ. ജോസ് സിറിയക്, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. വൈദ്യുതി മുടങ്ങും തെങ്ങണ: തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഏലംകുന്ന്, ചൂരനോലി, പങ്കിപ്പുറം, ചൂരക്കുറ്റി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.